ഒളിച്ചോട്ടം 4 [KAVIN P.S]
📝 Ongoing
👁 346345 views ❤ 632 likes 💬 78 comments
ഒളിച്ചോട്ടം 4 ?
Olichottam Part 4 | Author-KAVIN P.S | Previous Part
ഈ ഭാഗം നിങ്ങളിലെയ്ക്കെത്തിക്കാൻ ഒരു പാട് വൈകി അതിന് ഞാൻ നിങ്ങളോട് ആദ്യമേ ക്ഷമ ചോദിക്കുന്നു.
ഒരു തുടക്കക്കാരനായ എനിയ്ക്ക് നിങ്ങൾ തന്ന പിന്തുണയ്ക്ക് ഞാൻ സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. ഈ ഭാഗത്തിൽ ഒട്ടനവധി പോരായ്മകൾ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതെന്ത് തന്നെയായാലും നിങ്ങൾ വായിച്ച് അഭിപ്രായങ്ങൾ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പുതിയ വീട്ടിലേയ്ക്ക് താമസം മാറുന്നതിന്റെ ത്രില്ലിലാണ് ഞാനും അനുവും. നാട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നുവെങ്കിലും പുതിയൊരു സ്ഥലത്ത് പുതിയൊരു വീട്ടിലേയ്ക്ക് താമസം മാറുന്നതിന്റെ ആകാംക്ഷയും ഉത്കണ്ടയും ഞങ്ങൾ രണ്ടു പേർക്കും വേണ്ടുവോളം ഉണ്ട്. അതൊക്കെ ചിന്തിച്ച് കൂട്ടിയാണ് ഞങ്ങൾ രണ്ടുപേരും ഇരിക്കുന്നത്.അത് കൊണ്ട് കാറിൽ കേറിയപ്പോൾ മുതൽ ഞങ്ങൾ പരസ്പ്പരം ഒന്നും മിണ്ടിയിട്ടില്ല.
പെട്ടെന്ന് കാറിലെ മ്യൂസിക്ക് സിസ്റ്റത്തിൽ പെയർ ചെയ്തിട്ട എന്റെ ഫോൺ റിംഗ് ചെയ്തപ്പോൾ ഞങ്ങൾ രണ്ടാളും ഒരുമിച്ച് ഞെട്ടി. ആരാ വിളിക്കുന്നതെന്ന് അറിയാൻ മ്യൂസിക്ക് സിസ്റ്റത്തിന്റെ ഡിസ്പ്ലേയിൽ നോക്കിയപ്പോൾ തെളിഞ്ഞ പേര് കണ്ട് എന്റെ ചുണ്ടിൽ ചിരി വിടർന്നു.
'അഞ്ജൂസ് ' കാളിംഗ് …..
ഞാൻ സ്റ്റിയറിംഗിലെ കാൾ ബട്ടൺ
അമർത്തിയതോടെ:
അഞ്ജു: ഹലോ ചേട്ടാ എവിടെയാ? പാലക്കാട് നിന്ന് പുറപ്പെട്ടോ നിങ്ങൾ?
ഞാൻ: ഞങ്ങള് റിസോർട്ടിൽ നിന
💬 Comments
View all comments