ഒളിച്ചോട്ടം 5 [KAVIN P.S]

📝 Ongoing

👁 226886 views ❤ 654 likes 💬 91 comments

ഒളിച്ചോട്ടം 5 ?
Olichottam Part 5 |  Author-KAVIN P.S | Previous Part

ഈ ഭാഗം ഒട്ടേറെ തിരക്കുകൾക്കിടയിലിരുന്ന് എഴുതി കൂട്ടിയതാണ്, അതിന്റെ പോരായ്മകൾ ഒരുപാട് കാണുമെന്നും എനിക്കറിയാം, എന്ത് തന്നെയായാലും വായിച്ച് അഭിപ്രായം അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. കഴിഞ്ഞ ഭാഗത്തിൽ വായനക്കാരുടെ കമന്റിന്റെ അഭാവം ശരിക്കുമുണ്ടായിരുന്നു, ഈ ഭാഗത്തിൽ അങ്ങിനെയൊരു പോരായ്മ ഉണ്ടാകില്ലെന്ന് ഞാൻ പ്രതീക്ഷിച്ചോട്ടെ.

സസ്നേഹം
KAVIN P S ?

അന്ന് രാത്രി എത്ര തിരിഞ്ഞ് മറിഞ്ഞ് കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല.
അത്രത്തോളം എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഞാൻ മനസ്സിൽ എന്റെ പെണ്ണാണെന്ന് കുറിച്ചിട്ട അനുരാധയെ ആരോ അവളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരിക്കുന്നു. കണ്ണടക്കുമ്പോൾ അവളുടെ കരഞ്ഞ് കലങ്ങിയ കണ്ണുകളാണ് എന്റെ മനസ്സിലേക്ക് വരുന്നത്. "നാളെയെന്ന ദിവസമുണ്ടെങ്കിൽ എന്റെ അനൂനെ കരയിപ്പിച്ചവനോട് ഞാൻ പകരം ചോദിച്ചിരിക്കും".

മനസ്സിൽ അങ്ങനെയൊരു ശബധം എടുത്തിട്ടാണ് നീറുന്ന പകയോടെ ഞാൻ അന്ന് കിടന്ന് നേരം വെളുപ്പിച്ചത്.പതിവ് പോലെ അടുത്തുള്ള പള്ളിയിലെ ബാങ്ക് വിളി ശബ്ദം കേട്ടാണ് ഞാനെഴുന്നേറ്റത്. ബാത്ത്റൂമിൽ പോയി പല്ലു തേപ്പും പ്രഭാത കൃത്യങ്ങളും തീർത്ത് പുറത്തിറങ്ങിയ ഞാൻ ജിമ്മിൽ പോകുമ്പോൾ ഇടാറുള്ള ടീ ഷർട്ടും ട്രാക്ക് സ്യൂട്ടും എടുത്തണിഞ്ഞ് വേഗത്തിൽ ബൈക്കുമെടുത്ത് ജിമ്മിലേയ്ക്ക് പുറപ്പെട്ടു. പതിവ് പോലെ ഞാൻ തന്നെയാണ് ജിമ്മി

📚 Chapters

1 published

Related Stories

💬 Comments

View all comments