Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]
കുത്തീട്ട് നേരത്തെയവൾ എന്നെ നോക്കി കളിയാക്കി പറഞ്ഞതിനുള്ള മറുപടിയെന്നോണം ക്രോണിക്ക് ബാചിലർ സിനിമയിലെ കള്ള് കുടിയൻ പറയുന്ന ഡയലോഗ് അവളുടെ നേരെ നിന്ന് ആടി കൊണ്ട് വച്ച് കാച്ചി "പേടിയോ നിന്നെ ഹി..ഹി..ഹി നിന്നെ പേടിക്കാൻ നീ ആര് നരസിമ്മ റാവുവോ പോടി പോടി കുരുത്തം കെട്ടവളെ" ന്ന് വിളിച്ച് ചിരിച്ച എന്റെ നേരെയവൾ ബെഡിൽ നിന്ന് തലയണയെടുത്ത് എന്റെ നേരെ എറിഞ്ഞു. ആ തലയണ കൈ കൊണ്ട് പിടിച്ചെടുത്ത് ഞാൻ അവളെ നോക്കി കൊഞ്ഞനം കുത്തിയിട്ട് "പോടി കുരങ്ങച്ചീ" ന്ന് വിളിച്ച് ആ തലയണ ബെഡിലേയ്ക്ക് തന്നെ തിരിച്ചെറിഞ്ഞിട്ട് ബാത്ത് റൂമിൽ ചാടി കേറി ഡോറടച്ചു. എന്റെ ഓട്ടം കണ്ട് ചിരി വന്ന അവൾ ബെഡിൽ ഇരുന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
"അതേ ഇപ്പോ ആരാ പേടിച്ചോടിയേന്ന് ഞാൻ കണ്ടെടാ കുരങ്ങച്ചാ" ന്ന് എന്നെ വിളിച്ച് അവൾ ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. ഞാനത് കേട്ട് പതിയെ വാതിൽ തുറന്ന് തല മാത്രം പുറത്തിട്ട് അനൂനോട്: "അതേ ഞാൻ കുളിക്കാൻ പോവ്വാ ഒരു കമ്പനിയ്ക്ക് പോരുന്നോ എന്റെ കൂടെ?"
ഞാനവളെ നോക്കി ഒരു കുസൃതി ചിരിയോടെ ചോദിച്ചു.
അത് കേട്ട് അവൾ കട്ടിലിന്റ അടുത്തുള്ള സ്റ്റാൻഡിൽ ഇരുന്നിരുന്ന ഫ്ലവർ വേസ് കൈയ്യിലെടുത്ത് എന്റെ നേരെ എറിയാനായി ഉയർത്തി പിടിച്ചിട്ട്: "മര്യാദയ്ക്ക് വേഗം കുളിച്ച് വാ അല്ലേൽ ഞാനിത് വച്ച് തലയ്ക്കെറിയൂ ട്ടോ ചെക്കാ"
അത് കേട്ട് ഞാൻ അവളെ നോക്കി കൊഞ്ഞനം കുത്തിയിട്ട് വാതിലടച്ചു.
" ഇങ്ങനൊരു കുറുമ്പൻ ചെക്കൻ" അവൾ കട്ടിലിലിരുന്ന് ചിരിച്ച് കൊണ്ട് പറഞ്ഞത് ഞാൻ ബാത്ത്റൂമിൽ നിന്ന് കേട്ടു.
എന്നോട് ശരിക്കുമൊന്ന് കടിപ്പിച്ച് പറയാൻ പോലും എന്റെ തൊട്ടാ വാടി പെണ്ണിന് അറിയില്ല. അങ്ങനെ കടുപ്പിച്ച് പറഞ്ഞാൽ എനിക്കത് വിഷമമാകുമെന്ന് കരുതി അവൾ കൊച്ചു കുട്ടികളോട് പറയുന്നത് പോലെയാണ് എന്നോട് അങ്ങനെയൊക്കെ പറയാറ്. "ഏതൊരു സ്ത്രീയും തന്റെ ജീവിതത്തിലെ ആദ്യ കുഞ്ഞായി കാണുന്നത് ഭർത്താവിനെയാണെന്ന്" എവിടെയോ വായിച്ചത് എന്റെ കാര്യത്തിൽ ശരിയാണെന്ന് എനിക്ക് തോന്നി പോകുന്നത് അവൾ എന്നോട് പെരുമാറുന്ന രീതി കാണുമ്പോഴാണ്.
അങ്ങനെ ഓരോന്നൊക്കെ
💬 Comments
View all comments