0%

Chapter Title : ഒളിച്ചോട്ടം 6 [KAVIN P.S]

Author : ????? ? ? Read All Parts 1.2K

ചോദിച്ചു.

"ശരവണ ഭവനിൽ പോയി കഴിച്ചാൽ പോരെയെന്ന്?" നിയാസ് ഞങ്ങളോട് രണ്ടു പേരോടുമായി ചോദിച്ചു. അവന് മൂന്നാറിൽ ഒട്ടുമിക്ക സ്ഥലങ്ങളും അറിയാവുന്നത് കാരണം അവൻ പറഞ്ഞ റെസ്റ്റോറന്റിലേയ്ക്ക് തന്നെ പോകാമെന്ന് ഞങ്ങൾ പറഞ്ഞതോടെ അമൃത് അവനോട് വഴി പറഞ്ഞ് തരാൻ പറഞ്ഞ് വണ്ടി മുന്നോട്ടെടുത്തു. നിയാസ് പറഞ്ഞ വഴിയിലൂടെ വണ്ടിയോടിച്ച് 10 മിനിറ്റിനുള്ളിൽ ഞങ്ങൾ റെസ്റ്റോറന്റിൽ എത്തി. അവിടെ മസാല ദോശ ഓർഡർ ചെയ്ത് കാത്തിരുന്ന സമയത്ത് അമൃത് എന്നെ നോക്കി ചിരിച്ചിട്ട് ചോദിച്ചു:
"നിന്റെ ദേഷ്യമൊക്കെ മാറിയായിരുന്നോ ഡാ ആദി?"

"അത് പിന്നെ ഇന്നലെ എന്നോട് അങ്ങനെയൊക്കെ ചെയ്ത് പോയിട്ട് ഇന്ന് രാവിലെ അവള് സോറി പറഞ്ഞ് മെസ്സേജ് അയച്ചത് കണ്ടാ ആർക്കായാലും ദേഷ്യം വരില്ലേ? " ഞാൻ ചെറുതായി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

"എടാ ആദി ഈ പെൺ പിള്ളേരങ്ങിനെയാ ഒറ്റയടിക്ക് അവര് ഉള്ളിന്റെയുള്ളിൽ ഇഷ്ടമാണേലും സമ്മതിച്ച് തരില്ലാ ഡാ. നീ എന്റെ കാര്യം തന്നെ നോക്ക് ഞാനവളുടെ പിറകെ എത്ര നാള് നടന്നിട്ടാ അവളൊന്ന് വളഞ്ഞേന്ന് അറിയോ?"
നിയാസ് ഗൗരവത്തിലെന്നോട് പറഞ്ഞു.

[നിയാസിപ്പോ പറഞ്ഞത് അവന്റെ മാമാടെ മോളുടെ കാര്യമാ. അവളും ഇവനും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. അവളുടെ പഠിത്തം കഴിഞ്ഞ് ഈ കാര്യം വീട്ടിൽ പറയാൻ ഇരിക്കുകയാ രണ്ടാളും.]

"അതൊക്കെ ശരിയായിരിക്കും. ഇനി ഞാനെന്തെയാലും അവളോട് പിറകെ നടന്ന് ഇഷ്ടമാണെന്ന് പറയാനൊന്നും പോണില്ല. എനിക്കുമുണ്ട് നാണോം മാനോം ഒക്കെ" ഞാനൽപ്പം ഗമയിൽ പറഞ്ഞു.

" ഇങ്ങനൊരു പൊട്ടൻ… മോൻ ഇങ്ങനെ മസില് പിടിച്ച് നടക്കുമ്പോഴെയ്ക്കും അവളെ ഏതേലും കോന്തന്റെ

💬 Comments

View all comments