0%

Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]

Author : ????? ? ? Read All Parts 961

അനു നില തെറ്റി എന്റെ തോളത്തേയ്ക്കാണ് വന്ന് വീണത് അനൂന്റെ വീഴ്ചയിൽ അടിയുലഞ്ഞ ഞാൻ അവളുമായി മറിഞ്ഞ് ബെഡിലോട്ട് വീണു ആ വീഴ്ചയിൽ എന്റെ തലയുടെ പിൻ ഭാഗം ബെഡിൽ അമർന്നു അത് എനിക്ക് ശരിക്കും വേദനിച്ചു. ഉഫ്ഫ് … ഞാൻ വേദന കൊണ്ട് ഒച്ചയെടുത്തു.

എനിക്ക് വേദനിച്ചത് കണ്ടതോടെ അനു ചാടി പിടഞ്ഞ് എന്റെ ദേഹത്ത് നിന്ന് എഴുന്നേറ്റിട്ട് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചെന്നെ എഴുന്നേൽപ്പിച്ചിരുത്തിയിട്ട് എന്റെ തലയുടെ പിറകിൽ നോക്കീട്ട് പറഞ്ഞു: "ആദി കുട്ടാ നീ ഒന്ന് അടങ്ങി ഇരിക്കാൻ ഞാൻ എന്താ തരണ്ടേ. നിന്റെ തലേല് മൂന്ന് സ്റ്റിച്ചാ ഇട്ടേക്കുന്നെ. ദേവീടെ കൃപ കൊണ്ടാ സ്റ്റിച്ചൊന്നും പൊട്ടാഞെ." അനു ശബ്ദം ഇടറി കൊണ്ട് പറഞ്ഞു.

"മൂന്ന് സ്റ്റിച്ചൊക്കെ ഉണ്ടായിരുന്നോ തലേല് ഞാനറിഞ്ഞില്ലാലോ അത്" ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി ചുമ്മാ പറഞ്ഞു.

"ഇപ്പോ വേദന എടുത്തപ്പോ അറിഞ്ഞല്ലോ നീ" ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന അനു മുഖം വീർപ്പിച്ച് കൊണ്ട് ബെഡിൽ ഇരുന്നിട്ട് മുഖം എന്നിൽ നിന്ന് വെട്ടിച്ച് കൊണ്ട് പറഞ്ഞു.

"അതേ അനങ്ങാതെ ഇരിക്കാൻ എന്തോ തരാന്ന് പറഞ്ഞ് നേരത്തെ എന്നോട്" മുഖം വീർപ്പിച്ചിരിക്കുന്ന അനൂനെ തോണ്ടി കൊണ്ട് ഞാൻ പറഞ്ഞു.

"ഓ... അതോ നീ അനങ്ങാതെ ഇരിക്കാൻ ഞാൻ എന്താ തരണ്ടേ?" അനു അൽപ്പം ദേഷ്യത്തിൽ മുഖം വീർപ്പിച്ച് പിടിച്ചിട്ട് എന്റെ നേരെ തിരിഞ്ഞിട്ടാണിത് പറഞ്ഞത്.

"ഞാൻ അനങ്ങാതെ ഇരിക്കണോങ്കി എനിക്കിവിടെ ഒരു ഉമ്മ തരണം" ഞാനെന്റ ചുണ്ടിൽ തൊട്ട് കാണിച്ച് കൊണ്ട് അനൂനോട് പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ട് പെണ്ണിന്റ

💬 Comments

View all comments