Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]
5 വയസ്സിന് മൂത്തതാന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല. നിങ്ങള് രണ്ടിനേം ഒരുമിച്ച് കണ്ടാൽ ഒരേ പ്രായമാന്നാ കരുതുള്ളൂ. പിന്നെ … നീ എന്ന് വച്ചാ അതിന് ജീവനാ. അന്ന് നീ ഇവിടെ കിടന്നപ്പോ അതിവിടെ കിടന്ന് എന്താ കാട്ടി കൂട്ടിയെന്ന് നീ ഒന്ന് കാണേണ്ടതായിരുന്നു. എടാ അതിനെ പൊന്നുപോലെ നോക്കണേ അളിയാ. ആര് എന്തൊക്കെ പറഞ്ഞാലും" നിയാസ് അനൂനോടുള്ള മതിപ്പ് പറഞ്ഞത് കേട്ടപ്പോ അവളോടുള്ള ഇഷ്ടം കൊണ്ട് എന്റെ ഹൃദയം പ്രത്യേക താളത്തിൽ മിടിക്കുന്നത് പോലെ തോന്നി എനിയ്ക്ക്.
നിയാസ് പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോ അന്ന് പിന്നെ എന്താ നടന്നതെന്ന് അറിയാനുള്ള ആകാംക്ഷയിൽ ഞാൻ അമൃതിനോട് ബാക്കി പറയാൻ പറഞ്ഞു. അതോടെ അവൻ നിർത്തിയേടത്ത് നിന്ന് വീണ്ടും പറഞ്ഞു തുടങ്ങി:
"അനു ചേച്ചി അവനൊന്നും പറ്റത്തില്ലാ സമാധാനമായിരിക്കെന്ന് പറഞ്ഞ് ഞങ്ങൾ കുറേ നേരം പറഞ്ഞതിൽ പിന്നെയാ അനു ചേച്ചി ഒബ്സർവേഷൻ റൂമിന്റെ മുൻപിൽ കിടക്കുന്ന ചെയറിൽ ഞങ്ങൾ ഇരിക്കുന്നതിന്റെ അടുത്ത് വന്നിരുന്നെ കുറേ നേരം ഞങ്ങൾ ഓരോന്നൊക്കെ സംസാരിച്ചിരുന്നു. അങ്ങനെ കക്ഷി ഒന്ന് നോർമലായത് കണ്ടപ്പോ നിയാസ് നിന്നെ ഇഷ്ടമാണോന്ന് ചോദിച്ചു. ഒരു മടിയും കൂടാതെ അനു ചേച്ചി ഇഷ്ടമാണെന്ന് മറുപടി പറഞ്ഞിട്ട് വീണ്ടും ഏങ്ങലടിച്ച് കരഞ്ഞ് കൊണ്ട് പറഞ്ഞു " ഞാനന്ന് അവനോട് വൈകീട്ട് എന്നെ പിക്ക് ചെയ്യാൻ വരാൻ പറഞ്ഞതാ. അവൻ വന്ന് കഴിയുമ്പോ അവനൊരു സർപ്രൈസ് പോലെ എനിക്കവനെ ഇഷ്ടമാന്ന് തുറന്ന് പറയാൻ നിന്നതാ അപ്പോഴാ ഇങ്ങനെയൊക്കെ സംഭവിച്ചെ. അന്ന് അവൻ ഇഷ്ടാന്ന് പറഞ്ഞപ്പോ എന്റെ അപ്പോഴത്തെ മാനസികവസ്ഥയില് ഞാനവനോട് അതൊന്നും ശരിയാകില്ലാന്ന്
💬 Comments
View all comments