0%

Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]

Author : ????? ? ? Read All Parts 879

അപ്പോ ഞങ്ങള് സമ്മതിച്ച് തരാം നീ ഒരു ആൺകുട്ടിയാന്ന്. ധൈര്യമുണ്ടേൽ മുന്നോട്ട് വാടാ …." ശുഐബിക്ക കൈയ്യിലുള്ള ക്രിക്കറ്റ് ബാറ്റ് ഇടത് കൈ വെള്ളയിലടിച്ച് കൊണ്ട് പറഞ്ഞു.

" എന്ന വാടാ മയിരേ" സംഗീത് അലറിക്കൊണ്ട് ഞങ്ങൾക്ക് നേരെ പാഞ്ഞടുത്തു. തൊട്ട് പിറകിൽ അവന്റെ കൂടെ വന്നവരും ഞങ്ങളുടെ നേർക്ക് ഓടി അടുത്തു. ഞാൻ അവന്റെ വരവ് കണ്ട് ശുഐബിക്കയുടെ കൈയ്യിലിരുന്ന ക്രിക്കറ്റ് ബാറ്റ് പിടിച്ച് വാങ്ങിയിട്ട് എനിക്ക് നേരെ ഓടിയടുത്ത സംഗീതിന്റെ തലയ്ക്ക് നേരെ ബാറ്റ് കൊണ്ട് വീശി അടിച്ചു എന്റെ അടിയേറ്റ് അവൻ കുറച്ച് ദൂരേയ്ക്ക് നീങ്ങി മുഖമടിച്ച് നിലത്ത് വീണു. സംഗീതിന്റെ വീഴ്ച കണ്ട് പതറിയ അവന്റെ സുഹൃത്തുക്കൾ ഞങ്ങൾ കൂട്ടമായി അവർക്ക് നേരെ പാഞ്ഞടുക്കുന്നത് കണ്ട് പേടിച്ച് കൈയ്യിലുണ്ടായിരുന്ന ആയുധങ്ങളല്ലാം ഇട്ടെറിഞ്ഞ് തിരിഞ്ഞോടി. തിരിഞ്ഞോടിയിരുന്നവരെല്ലാം മെയിൻ ഗേറ്റ് ലക്ഷ്യമാക്കിയാണ് ഓടിയത് ഇത് കണ്ട ഞങ്ങളുടെ വാച്ച്മാൻ തോമസേട്ടൻ ഗേറ്റ് വേഗത്തിൽ അടച്ച് താഴിട്ട് പൂട്ടി. ഗേറ്റടച്ചതോടെ പരിഭ്രാന്തരായ സംഗീതിന്റെ കൂട്ടുകാർ നാലുപാടും ചിതറിയോടി അവരെ അടിച്ച് നിലംപരിശാക്കാൻ അവർക്ക് പിന്നാലെയായി ഞങ്ങളും ഓടി.

ചിതറിയോടിയ സംഗീതിന്റെ കൂട്ടുകാരെ ഞങ്ങൾ ഓടിച്ച് പിടിച്ച് കൈയ്യിലുണ്ടായിരുന്ന വടികൾ കൊണ്ടും ക്രിക്കറ്റ് ബാറ്റു കൊണ്ടുമെല്ലാം നല്ല വണ്ണം കൈ കാര്യം ചെയ്തു. ഞങ്ങളുടെ കൈയ്യിൽ നിന്ന് കണക്കിന് വാങ്ങിച്ച് കൂട്ടിയ അവർ ദേഹ മൊത്തം അടി കൊണ്ട് ചതഞ്ഞ് ചോരയൊലിപ്പിച്ച് ഗ്രൗണ്ടിൽ വീണു കിടപ്പായി അവരെയെല്ലാത്തിനെയും പൊക്കിയെടുത്ത് ഞങ്ങളെല്ലാരും ഗ്രൗണ്ടിൽ നിൽക്കുന്ന ആൽമര ചുവട്ടിൽ കൊണ്ടു നിരത്തി കിടത്തി. കോളെജിൽ നടന്ന അടിയുടെ കാര്യമറിഞ്ഞ് ഇറങ്ങി

💬 Comments

View all comments