Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]
വന്നിട്ട് പറഞ്ഞു. "ഇവനെ ഡിസ്ചാർജ്ജ് ചെയ്തോളാൻ പറഞ്ഞു. ഞാൻ ബില്ലടച്ചിട്ട് വരാം നിങ്ങള് സാധനങ്ങളൊക്കെ എടുത്ത് റെഡിയാക്" ന്ന് പറഞ്ഞ് പുറത്തേയ്ക്ക് പോയി പോകുന്ന പോക്കിൽ നിയാസിനെയും കൂട്ടി കൊണ്ടാണ് അച്ഛൻ താഴെ ബില്ലിംഗ് സെക്ഷനിലേയ്ക്ക് പോയത്.
അമൃതുമായി ബെഡിലിരുന്ന് സംസാരിക്കുന്നതിനിടെ നിയാസ് എന്റെ ഫോണിലേയ്ക്ക് വിളിച്ചിട്ട് പറഞ്ഞു. ബില്ലടച്ചു ഇനി താഴേയ്ക്ക് പോന്നോളൂന്ന് പറഞ്ഞ് കാൾ കട്ടാക്കി.
ഒരുമിച്ച് താഴെയ്ക്കിറങ്ങുമ്പോൾ എന്റെ കൈയിൽ വട്ടം പിടിച്ച് കൊണ്ട് അഞ്ജൂ ഓരോ കിന്നാരമൊക്കെ പറഞ്ഞ് കൂടി. എന്റെ തൊട്ട് പിറകിൽ അമ്മയും അനുവും എന്തൊക്കയോ സംസാരിച്ച് ഇറങ്ങി വരുന്നുണ്ടായിരുന്നു. സമയം ഏതാണ്ട് 6.30 ഒക്കെ ആയത് കൊണ്ട് ചുറ്റിലും ഇരുട്ട് പരന്നിട്ടുണ്ട്. ഹോസ്പിറ്റലിൽ ലൈറ്റുകളല്ലാം തന്നെ ഇട്ടിട്ടുണ്ട്. നടന്ന് ഹോസ്പിറ്റലിന്റ പുറത്തെത്തിയപ്പോ ഞങ്ങളെ കാത്ത് അച്ഛൻ ഞങ്ങളുടെ ഹോണ്ട സിറ്റി കാറിൽ ഡ്രൈവർ ബിജു ചേട്ടനോടൊപ്പം എന്തൊക്കെയോ സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതോടെ അച്ഛൻ ഗ്ലാസ് താഴ്ത്തിയിട്ട് പറഞ്ഞു: "അയ്യോ എല്ലാരും കൂടെ ഇതിൽ കേറൂല്ലാലോ എന്നാ ആദി നീ നിന്റെ കാറിൽ പോരെ ഞങ്ങള് മുന്നേ അങ്ങ് പോവ്വാണേ"
അച്ഛൻ പറഞ്ഞത് കേട്ട് ഞാൻ അഞ്ജൂനോട് പറഞ്ഞു " അഞ്ജൂസ്സെ, നീയും അമ്മേം അച്ഛന്റൊപ്പം പോയ്ക്കൊ ഞാനും അനു ചേച്ചീം എന്റെ വണ്ടീല് അവരോടൊപ്പം വരാം എല്ലാരും കൂടെ തിങ്ങി നിറഞ്ഞ് പോവ്വണ്ടാലോ രണ്ട് കാറുള്ളതല്ലേ"
ഞാൻ പറഞ്ഞത് കേട്ട് അച്ഛൻ അതാ നല്ലതെന്ന് പറഞ്ഞ് അഞ്ജൂനോട് കേറാൻ പറഞ്ഞു. അഞ്ജു മുഖം വീർപ്പിച്ച് കൊണ്ട് ബാക്കിലെ സീറ്റിൽ അമ്മയോടൊപ്പം കേറി. അവര് പോയ ഉടനെ നിയാസ് എന്റെ സാൻട്രോയുമായി ഹെഡ് ലൈറ്റ് ഒക്കെ തെളിയിച്ച് എന്റെ അടുത്ത് കൊണ്ട് വന്ന് നിർത്തി തൊട്ട് മുന്നിലെ സീറ്റിൽ അമൃതുമുണ്ടായിരുന്നു. കാറിന്റെ ബാക്ക് സീറ്റിൽ കേറിയ ഞാനും അനുവും കൈ കോർത്ത് പിടിച്ചാണ് ഇരുന്നത്. അനു എന്റെ തോളിൽ തല ചായ്ച്ചിരുന്ന് ശബ്ദം താഴ്ത്തി പറഞ്ഞു.
"അഞ്ജൂനെ നൈസായിട്ട് അങ്ങ് കേറ്റി വിട്ടതാലേ ആദി കുട്ടാ?"
" എന്നാലല്ലേ എനിക്കെന്റ അനു കുട്ടിയുടെ കൂടെ ഇങ്ങനെ കുറച്ച് നേരം കൂടി
💬 Comments
View all comments