0%

Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]

Author : ????? ? ? Read All Parts 980

ഇതിൽ കേറൂല്ലാലോ എന്നാ ആദി നീ നിന്റെ കാറിൽ പോരെ ഞങ്ങള് മുന്നേ അങ്ങ് പോവ്വാണേ"

അച്ഛൻ പറഞ്ഞത് കേട്ട് ഞാൻ അഞ്ജൂനോട് പറഞ്ഞു " അഞ്ജൂസ്സെ, നീയും അമ്മേം അച്ഛന്റൊപ്പം പോയ്ക്കൊ ഞാനും അനു ചേച്ചീം എന്റെ വണ്ടീല് അവരോടൊപ്പം വരാം എല്ലാരും കൂടെ തിങ്ങി നിറഞ്ഞ് പോവ്വണ്ടാലോ രണ്ട് കാറുള്ളതല്ലേ"

ഞാൻ പറഞ്ഞത് കേട്ട് അച്ഛൻ അതാ നല്ലതെന്ന് പറഞ്ഞ് അഞ്ജൂനോട് കേറാൻ പറഞ്ഞു. അഞ്ജു മുഖം വീർപ്പിച്ച് കൊണ്ട് ബാക്കിലെ സീറ്റിൽ അമ്മയോടൊപ്പം കേറി. അവര് പോയ ഉടനെ നിയാസ് എന്റെ സാൻട്രോയുമായി ഹെഡ് ലൈറ്റ് ഒക്കെ തെളിയിച്ച് എന്റെ അടുത്ത് കൊണ്ട് വന്ന് നിർത്തി തൊട്ട് മുന്നിലെ സീറ്റിൽ അമൃതുമുണ്ടായിരുന്നു. കാറിന്റെ ബാക്ക് സീറ്റിൽ കേറിയ ഞാനും അനുവും കൈ കോർത്ത് പിടിച്ചാണ് ഇരുന്നത്. അനു എന്റെ തോളിൽ തല ചായ്ച്ചിരുന്ന് ശബ്ദം താഴ്ത്തി പറഞ്ഞു.

"അഞ്ജൂനെ നൈസായിട്ട് അങ്ങ് കേറ്റി വിട്ടതാലേ ആദി കുട്ടാ?"

" എന്നാലല്ലേ എനിക്കെന്റ അനു കുട്ടിയുടെ കൂടെ ഇങ്ങനെ കുറച്ച് നേരം കൂടി ഇരിക്കാൻ പറ്റു" ന്ന് ശബ്ദം താഴ്ത്തി പറഞ്ഞ് ഞാൻ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. എന്റെ ഉമ്മ കിട്ടിയതോടെ പെണ്ണൊന്ന് ഇളകി കൊണ്ട് എന്റെ നെഞ്ചിൽ മുഖം അമർത്തിയിരുപ്പായി

"ആദി കുട്ടാ എനിക്കെപ്പോ നിന്റെ ഒച്ച കേൾക്കണമെന്ന് തോന്നിയാലും ഞാൻ വിളിക്കും അപ്പോ ഫോണെടുത്തില്ലെങ്കിലാ എന്റെ വിധം മാറാ" പെണ്ണെന്റ കൈ തണ്ടയിൽ ചെറുതായൊന്ന് പിച്ചി കൊണ്ട് പറഞ്ഞു.

" അതൊക്കെ ഞാൻ എടുത്തോളാം എന്റെ പെണ്ണെ. ഞാൻ വിളിക്കുമ്പോ

💬 Comments

View all comments