0%

Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]

Author : ????? ? ? Read All Parts 982

രണ്ട് കപ്പിൾസ് കേറീട്ടുണ്ടായിരുന്നല്ലോ അതുങ്ങളുടെ അനക്കമൊന്നും കേൾക്കണില്ലാലോ ഡാ നിയാസെ"

"എന്റെ അളിയാ ഞങ്ങളിവിടെ തന്നെയുണ്ട്." ഞാൻ അമൃതിനോടായി പറഞ്ഞു.

" ഞാൻ കരുതി രണ്ടും കെട്ടിപിടിച്ചിരുന്ന് ഉറങ്ങീന്ന്" നിയാസ് പിറകിലോട്ട് തല വെട്ടിച്ച് കൊണ്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.

നിയാസ് പറഞ്ഞത് കേട്ട് നാണമായ അനു എന്റെ നെഞ്ചിൽ നിന്ന് തലയുയർത്താൻ നോക്കിയപ്പോ ഞാൻ അവളെ ഇറുക്കെ പിടിച്ച് എന്റെ നെഞ്ചിലോട്ട് തന്നെ ചേർത്തിരുത്തിയിട്ട് നിയാസിനോടായി പറഞ്ഞു: "ഡാ അലവലാതി കപ്പിൾസ് ആയാ ചിലപ്പോ കെട്ടിപിടിച്ച് ഇരുന്നെന്നൊക്കെയിരിക്കും അതിനിപ്പോ എന്താ? നീയേ നേരെ നോക്കി വണ്ടിയോടിക്കെഡെർക്കാ" ഞാൻ ചിരിച്ചു കൊണ്ടാണിത് പറഞ്ഞത്.

"ഓ ശരി മൊയ്ലാളി" നിയാസെന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.

എന്റെ വീടിന്റെ ഗേറ്റെത്തിയപ്പോ അനു എന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി നേരെ ഇരുന്നിട്ട് പറഞ്ഞു: "അയ്യോ ആദീടെ വീടെത്തിയോ എന്നെ എന്റെ വീടിന്റെ മുൻപില് ഇറക്കായിരുന്നില്ലേ?"

"അങ്ങോട്ടൊന്ന് നോക്ക്യേ നിന്റെ അച്ഛനും അമ്മേം ദേ ഇവിടെ മുറ്റത്ത് നമ്മളെ കാത്ത് നിൽപ്പുണ്ടല്ലോ?" ഞാൻ അനൂന് അവരെ ചൂണ്ടി കാണിച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു.

വീടിന്റെ മുറ്റത്തെത്തിയപ്പോ ഞങ്ങൾ എല്ലാരും കാറിൽ നിന്നിറങ്ങി. അനൂന്റെ അച്ഛൻ ഗോപാലങ്കിളും അമ്മ പത്മിനി ആന്റിയും എന്നെ കാണാനായി അവിടെ വന്നിട്ടുണ്ടായിരുന്നു.

"ഇപ്പോ എങ്ങനെയുണ്ട് മോനെ? ഇപ്പോ നിനക്ക് വേദനയൊന്നുമില്ലാലോ" ആന്റി എന്റെ തോളിൽ കൈ വച്ച് കൊണ്ട് ചോദിച്ചു.

"ഇപ്പോ കുഴപ്പൂല്ല ആന്റി" ഞാൻ ചിരിച്ച് കൊണ്ട് ആന്റിയോട് പറഞ്ഞു.

" ഞാനിന്ന് സന്ധ്യയ്ക്കാ ഡാ ആദി കോയമ്പത്തൂർന്ന് വന്നെ ഹോസ്പിറ്റലിലേയ്ക്ക് ഇറങ്ങാന്ന് കരുതി അനൂനെ വിളിച്ചപ്പോ

💬 Comments

View all comments