Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]
ഞാനും അമൃതും ബാക്കിയുള്ളവന്മാരുമൊക്കെ വേറെ ഗ്രൂപ്പ്. അപ്പോ റെഡിയല്ലേ" ന്ന് ശുഐബിക്ക പറഞ്ഞതോടെ ഞങളെല്ലാവരും "റെഡിയാ"ന്ന് മറുപടി കൊടുത്തിട്ട് ബൈക്ക് പാർക്കിംഗിന്റെ അവിടെ നിരന്നു നിന്നു. കുറച്ച് പിറകോട്ട് മാറി സ്റ്റെപ്പിന് മുകളിലായി നിലയുറപ്പിച്ച് കൊണ്ട് ശുഐബിക്ക&അമൃത് ഗ്യാഞ് ഞങ്ങളെല്ലാവരും തിങ്ങി നിറഞ്ഞ് ആ പരിസരസരത്ത് ചുരുങ്ങിയത് ഒരായിരം പേര് കാണും. ഞങ്ങൾ അവർ ഗേറ്റിനടുത്തെത്താനായി കണ്ണ് ചിമ്മാതെ നോക്കി നിന്നു. നിമിഷ നേരം കൊണ്ട് അവരുടെ ബൈക്കുകളുടെ ശബ്ദവും ഹോണടി ശബ്ദവും ഞങ്ങൾക്ക് അടുത്തെത്തി.
ഏകദേശം മുന്നൂറോളം ബൈക്കുകളിൽ രണ്ട് പേർ വീതമായി സംഗീത് വിളിച്ച് വരുത്തിയവന്മാർ കൈ കളിൽ വടികളും, ഹോക്കി സ്റ്റിക്കുകളുമായി ഞങ്ങളുടെ കോളെജ് കോമ്പൗണ്ടിൽ ബൈക്കിൽ ഹോൺ മുഴക്കി കൊണ്ട് പ്രവേശിച്ചു. ചുരുക്കി പറഞ്ഞാൽ അവന്റെ കോളെജിലെ മൊത്തം പിള്ളേരും ഇങ്ങെത്തിയിട്ടുണ്ട്. ഞങ്ങളും അവരും ഇപ്പോൾ ആൾ ബലത്തിന്റെ കാര്യത്തിൽ ഏറ കുറെ സമം ആണ്. ഞങ്ങൾ നിരന്ന് നിൽക്കുന്നത് കണ്ട് ഞങ്ങളെയൊന്ന് വെല്ലുവിളിക്കാനെന്ന വണ്ണം അതിൽ ബുള്ളറ്റിൽ വന്നിരിക്കുന്നവന്മാർ ആക്സിലേറ്റർ തിരിച്ച് ശബ്ദമുണ്ടാക്കി അത് കേട്ട് ഞങ്ങളുടെയെല്ലാവരുടെയും കോപം ഇരച്ച് കയറി. "അടിച്ച് നിരത്തെടാ ഇവന്മാരെ" ഞാൻ എന്റെ ഗ്രൂപ്പിലെ പിള്ളേരെ നോക്കി അലറി . അവന്മാരത് കേട്ട നിമിഷം അവർക്ക് നേരെ പാഞ്ഞടുത്തു അവർ ബൈക്കിൽ നിന്നിറങ്ങാനുള്ള സാവകാശം കിട്ടുന്നതിന് മുൻപെ ഞാനടക്കമുള്ളവർ അവരെ കൈയ്യിലുള്ള ബാറ്റ് കൊണ്ടും വടികൾ കൊണ്ടും അടിച്ചു ഞങ്ങളുമായി അടിച്ച് നിൽക്കാൻ പറ്റാതെ അവന്മാർ ഞങ്ങളെ ഉന്തി തള്ളി കോളെജ് ഗ്രൗണ്ട് ലകഷ്യമാക്കി ചിതറി ഓടി. അവരുടെ ഓട്ടം കണ്ട് ആവേശം കയറിയ
💬 Comments
View all comments