Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]
ആഞ്ഞടിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നത്. നോക്കിയപ്പോ നിയാസും അമൃതും എന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നു. ഞാനവരെ നോക്കി ഒന്ന് ചിരിച്ചിട്ട് ദിവാൻ കോട്ടിൽ നിന്ന് ചാടി പിടഞ്ഞ് എഴുന്നേറ്റിട്ട് അവരോട് ചോദിച്ചു: "നിങ്ങള് വന്നിട്ട് കുറേ നേരമായോ ഡാ?
"ഞങ്ങള് വന്ന് കേറീപ്പോ മുതൽ നീ കണ്ണും തുറന്ന് പിടിച്ച് എന്തോ ആലോചിച്ച് കിടപ്പായിരുന്നു. നീ തനിയെ എഴുന്നേൽക്കോന്നറിയാനായി ഇത്രേ നേരം വെയ്റ്റ് ചെയ്തതാ നീ എഴുന്നേൽക്കണ ലക്ഷണമൊന്നും കാണാണ്ടായപ്പോൾ തട്ടി വിളിച്ചതാ നിന്നെ" നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഞാനേ ഇന്ന് അനൂന്നെയും കൊണ്ട് പോകണ കാര്യമൊക്കെ പ്ലാൻ ചെയ്ത് കിടക്കായിരുന്നു."
" ഓ … അതിന് മാത്രം നീ ആലോചിച്ചു കൂട്ടിയോ ഈ സമയം കൊണ്ട്. ആലോചിച്ച് കിടപ്പായെന്ന് പറഞ്ഞോണ്ട് ചോദിച്ചതാ" അമൃത് ചിരിച്ചു കൊണ്ടാണിത് പറഞ്ഞത്.
അമൃതിന്റെ പുറത്ത് ചെറിയൊരു അടി കൊടുത്തിട്ട് ഞാൻ ചിരിച്ചു കൊണ്ട് അവന്റെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ജിമ്മിലെ ഏറ്റവും അറ്റത്തുള്ള ജനാലയ്ക്ക് അടുത്തേക്ക് നടന്നു. ഞങ്ങളുടെ തൊട്ട് പിറകെയായി നിയാസും വന്നു.
"ഇന്നെന്തൊക്കെയാ നിന്റെ പ്ലാൻ?" വെയ്റ്റ് ബാറിൽ ഇടാൻ വെയ്റ്റ് പ്ലേറ്റ് സ്റ്റാൻഡിൽ നിന്ന് എടുക്കുന്നതിനിടെ നിയാസ് എന്നോട് ചോദിച്ചു.
"പമ്പ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ 9.30 ആകുമ്പോഴെയ്ക്കും അവള് വന്ന് നിൽക്കാന്നാണ് പറഞ്ഞിരിക്കുന്നെ അവിടെ നിന്ന് ഞാൻ അവളെ കാറിൽ വന്ന് പിക്ക് ചെയ്ത് കൊണ്ടു പോകാന്നാ വിചാരിക്കുന്നെ. ബാക്കി പോകാനുള്ള സ്ഥലമൊക്കെ അവളോട് കൂടി ചോദിച്ചിട്ട് പോകാലോ" ഞാൻ ചെസ്റ്റിന് കളിക്കാറുള്ള ബെഞ്ചിൽ കേറി കിടന്നിട്ട് നിയാസ്
💬 Comments
View all comments