Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]
ദാഹം മാറ്റിയ അനു കുപ്പി എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു: "ആദി ...വെള്ളം കുടിക്ക് ഓടി ക്ഷീണിച്ചതല്ലേ നീ"
അനൂന്റെ കൈയ്യിൽ നിന്ന് വെള്ള കുപ്പി വാങ്ങി കുടിച്ചിട്ട് ഞാൻ പെണ്ണിന്റെ തലയിലൊരു കിഴുക്ക് കൊടുത്തിട്ട് പറഞ്ഞു:
"നിന്നോട് ഞാൻ മര്യാദയ്ക്ക് ആദ്യമേ പറഞ്ഞതല്ലേ ഓട്ടോ വിളിക്കാന്ന് അപ്പോ നിനക്ക് ഒലക്കേമലെ ഓവർ കോൺഫിഡൻസ്. ഇതാണ് പറയണെ ഹസ്ബന്റ് പറയണത് കേൾക്കണംന്ന്" ഞാൻ അൽപ്പം ശബ്ദം ഉയർത്തി പറഞ്ഞിട്ട് അനൂനെ നോക്കി കണ്ണിറുക്കി കാണിച്ചു.
ഞാൻ കിഴുക്കിയ ഭാഗത്ത് തടവി കൊണ്ട് അനു എന്റെ കൈയ്യിൽ നല്ലൊരു പിച്ച് തന്നിട്ട്:
"സോറി, ഏട്ടാ ഇനി ഞാൻ ഏട്ടൻ പറയണതെല്ലാം കേട്ടോളാംന്ന് അൽപ്പം ഉച്ചത്തിൽ പറഞ്ഞിട്ട് എന്നെ നോക്കി കണ്ണുരുട്ടി കൊണ്ട് മുഖം കോട്ടി കാണിച്ചു.
അങ്ങനെ ഒരു 10 മിനിറ്റിനകം ഞങ്ങൾ ഡച്ച് പാലസിൽ എത്തി. ടിക്കറ്റെടുത്ത് ഡച്ച് പാലസിൽ കയറിയ ഞങ്ങൾ അതിനകത്തെ ചരിത്ര പ്രധാനമായ രാജാവിന്റെ വാളും, സിംഹാസനവും പണ്ട് കാലത്ത് രാജാക്കന്മാർ ഉപയോഗിച്ച വസ്തുക്കളും അവരുടെ പെയിന്റിംഗുകളുമെല്ലാം ഒരു മണിക്കൂറിൽ കണ്ടിറങ്ങിയ ശേഷം ഡച്ച് പാലസിന്റെ കോംപൗണ്ടിൽ നിൽക്കുന്ന ആൽ മരത്തിന്റെ അടുത്തേയ്ക്ക് അനൂന്റെ കൈ പിടിച്ചു നടന്നു. അന്ന് അവിടെ വെച്ചായിരുന്നല്ലോ ഞാൻ പ്രപ്പോസ് ചെയ്തതിനുള്ള മറുപടി അവളെനിക്ക് തന്നത്. ആൽത്തറയിൽ ഇരുപ്പുറപ്പിച്ച ഞാനും അനുവും ഉച്ച സമയത്ത് വീശുന്ന കുളിർക്കാറ്റ് ആസ്വദിച്ച് ചേർന്ന് ഇരുന്നു.
"അനൂട്ടി …."
"ഉം …"
ഞാൻ വിളിച്ചത് കേട്ട് അനു മൂളി കൊണ്ട് വിളി കേട്ടു.
" ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?"
💬 Comments
View all comments