Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]
പൊക്കി കാണിച്ചു കൊണ്ടാണിത് പറഞ്ഞത്.
"ഉം… കാര്യമൊക്കെ ശരിയാ. എൻഗേജ്മെന്റൊക്കെ നമ്മള് നടത്തി. ഇനി നീ എനിക്ക് പഴയ പോലെ നടക്കാനുള്ള ഫ്രീഡം കൂടി തരണം ട്ടോ. എന്നെ ലോക്ക് ആക്കരുതെന്ന് പറഞ്ഞതാ." സ്റ്റിയറിംഗിൽ നിന്ന് കൈ എടുത്ത് അവളെ നോക്കി ചിരിച്ച് കൊണ്ട് കൈ കൂപ്പിയാണ് ഞാൻ പറഞ്ഞത്.
"നോ …. ടുഡേ ഒൺവേഡ്സ് യൂ ആർ മൈ മാൻ. ഇനി നിന്റെ എല്ലാം ഞാനാ." പെണ്ണെന്റ ഉടമസ്ഥാവകാശം കൈയിലാക്കിയ പോലെ എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു.
"ഓക്കെ …. എഗ്രീഡ്
പക്ഷേ എന്റെ ഫ്രണ്ട്സ്. അവന്മാരോടൊപ്പം പഴയ പോലെ ടൈം സ്പെൻഡ് ചെയ്യണ കാര്യത്തിൽ നീ ഒടക്കിടരുത്
പ്ലീസ് …."
"മ്... ശരി" പെണ്ണ് ഞാൻ പറഞ്ഞതിഷ്ടപ്പെടാത്ത പോലെ മുഖം വീർപ്പിച്ചു കൊണ്ടാണ് മറുപടി പറഞ്ഞത്.
[പിന്നീട് ഞങ്ങൾ പിണങ്ങിയതൊക്കെ ഞാൻ ഫ്രണ്ട്സിന്റെ കൂടെ കറങ്ങി നടക്കുന്നു. അവളെ ഞാൻ കെയർ ചെയ്യുന്നില്ലാന്നൊക്കെ പറഞ്ഞാണ് മിക്കപ്പോഴും ഞങ്ങൾ തമ്മിൽ പിണങ്ങിയത്. അതെല്ലാം ഞാൻ വഴിയെ പറയാം]
ഞാൻ പറഞ്ഞതിഷ്ടപ്പെടാതെ കാറിൽ മുഖം തിരിച്ചിരുന്ന അനൂനെ ഒന്ന് തണുപ്പിക്കാൻ വേണ്ടി ഞാൻ കളമശ്ശേരി എത്തിയപ്പോൾ കാർ റോഡ് സൈഡിൽ തന്നെ കാണുന്ന "പാതിരാ കോഴി" റെസ്റ്റോറന്റിന്റെ പാർക്കിംഗിലേയ്ക്ക് കയറ്റി നിറുത്തി. കാര്യമെന്താന്ന് അറിയാതെ എന്നെ അല്പ്പം കലിപ്പിൽ നോക്കിയ അനൂന്റെ കവിളിൽ പിടിച്ച് ഞെക്കിയിട്ട് ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു:
"എന്റെ ആംഗ്രിബേർഡ് നല്ല ചൂടിലാണല്ലോ. നമ്മുക്കിവിടന്ന് നല്ല ചൂട് അൽഫാം കഴിച്ച് കൂളായിട്ട് വീട്ടിലോട്ട് പോകാന്നെ"
ഞാൻ പറഞ്ഞത് കേട്ടിട്ടും കക്ഷി കാറിൽ നിന്നിറങ്ങാൻ
💬 Comments
View all comments