0%

Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]

Author : ????? ? ? Read All Parts 1.1K

നിന്ന് തലയുയർത്തിയിട്ട് സീറ്റിൽ ചാരി കിടന്ന് എന്റെ നേരെ മുഖം തിരിച്ച് കൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ടിരുന്നു. അപ്പോഴെയ്ക്കും കാർ അനു രാവിലെ സ്ക്കൂട്ടർ പാർക്ക് ചെയ്ത മാവേലി സ്റ്റോറിന്റെ മുന്നിലെത്തിയിരുന്നു.
"ആദി… ഞാൻ വണ്ടിയെടുക്കട്ടെ അത് വരെ നീ പോകല്ലേന്ന് പറഞ്ഞ് കൊണ്ട് പെണ്ണെന്റ കവിളിൽ ഒരുമ്മ തന്നിട്ട് വേഗം കാറിൽ നിന്ന് ഡോർ തുറന്നിറങ്ങിയിട്ട് സ്കൂട്ടർ എടുക്കാൻ പോയി. അവൾ സ്കൂട്ടർ എടുത്ത് കൊണ്ട് എന്റെ സമീപം വന്ന് നിന്നപ്പോൾ ഞാൻ പറഞ്ഞു:

"അനു കുട്ടി… നീ മുന്നിൽ പൊക്കോ ഞാൻ നിന്റെ തൊട്ട് പിറകെ വരാം"

ഞാൻ പറഞ്ഞത് കേട്ട് അവളെന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ട് സ്കൂട്ടറുമായി മുന്നിൽ പോയി തൊട്ട് പിറകെ ഞാനും. കക്ഷി നല്ല സ്പീഡിലാണ് സ്ക്കൂട്ടർ ഓടിക്കുന്നത്. ഞങ്ങളുടെ വീടുകളുടെ മുന്നിലെത്തിയതോടെ പെണ്ണ് സ്കൂട്ടർ നിർത്തിയിട്ട് എന്നെ നോക്കി കൊണ്ട് ചിരിച്ച് കൊണ്ട് കൈ വീശി ടാറ്റ തന്നിട്ട് എന്നോട് ഉറങ്ങുന്നതിന് മുന്നേ വിളിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു. ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് "വിളിക്കാം" ന്ന് പറഞ്ഞിട്ട് ചുണ്ടു കൊണ്ട് ഉമ്മ വെക്കുന്ന പോലെ കാണിച്ചു. ഞാൻ ഉമ്മ വെക്കുന്ന പോലെ കാണിച്ചതിന് മറുപടിയായി അവൾ തിരിച്ചും ഉമ്മ വെക്കുന്ന പോലെ കാണിച്ചിട്ട് സ്കൂട്ടറുമായി അവളുടെ വീട്ടിലേയ്ക്ക് പോയി.
അവൾ പോകുന്നതൽപ്പം നേരം നോക്കി നിന്നിട്ട് ഞാൻ കാറുമായി എന്റെ വീട്ടിലേയ്ക്കും കയറി.
തിരിച്ചെത്തിയ ഞാൻ പോർച്ചിൽ കാർ പാർക്ക് ചെയ്ത് വീട്ടിലേയ്ക്ക് കയറി ചെല്ലുമ്പോൾ എല്ലാവരും ടീവിയുടെ മുൻപിലായിരുന്നു. എന്നെ കണ്ട

💬 Comments

View all comments