0%

Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]

Author : ????? ? ? Read All Parts 1.2K

ആകെയുള്ള പരിചയക്കാര് നിങ്ങളാ നാളെ ഇത്താനേം മോനേം കൂട്ടി രാവിലെ ഇങ്ങ് എത്തിയേക്കണേ. 6 മണിയ്ക്കാട്ടോ"

" ഇൻഷാ അള്ളാ … രാവിലെ ഞമ്മള് ഇങ്ങോട്ടെത്തിക്കോളാന്നെ"
നസീമിക്ക പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

ഞങ്ങള് സംസാരിച്ച് കൊണ്ടിരിക്കുമ്പോ അനു എനിക്കും നസീമിക്കക്കും ജ്യൂസ് കൊണ്ട് വന്ന് തന്നിട്ട് എന്റെ അടുത്ത് സെറ്റിയിൽ വന്നിരുന്നു ആ സമയം സാജിതാത്ത ഇക്കാടെ മടിയിൽ മോനെ ഇരുത്തിയിട്ട് "വീട് കാണട്ടെന്ന്" പറഞ്ഞ് നീങ്ങി ഒപ്പം അനുവും ഇത്താനോടൊപ്പം കൂട്ട് പോയി. കുറച്ച് നേരം ഓരോന്നൊക്കെ സംസാരിച്ചിരുന്ന ഞങ്ങൾ "വീട് കണ്ടേക്കാം" ന്ന് ഇക്ക പറഞ്ഞതോടെ ഞാൻ ഇക്കാനെ വീടിന്റെ ഓരോ റൂമും ബാത്ത് റൂമും എല്ലാം കാണിച്ചു കൊടുത്തു. തിരിച്ച് ഹാളിലേയ്ക്ക് ചെല്ലുമ്പോ അനു സാജിതത്ത ആയിട്ട് പൊരിഞ്ഞ സംസാരത്തിലായിരുന്നു. " എന്നാ നമ്മുക്കിറങ്ങിയാലോ സാജീ" ന്ന് ഇക്ക പറഞ്ഞതോടെയാണ് ഇത്തയും അനുവും തമ്മിലുള്ള കത്തി സംസാരം അവസാനിപ്പിച്ചത്. രണ്ട് പെണ്ണുങ്ങൾ സംസാരം തുടങ്ങിയാൽ പിന്നെ അതെപ്പോ നിർത്തുമെന്ന് ദൈവത്തിനും പോലും അറിയില്ലാ അതാണല്ലോ അവരുടെ പ്രകൃതം.

യാത്ര പറഞ്ഞിറങ്ങിയ നാസിമിക്കാനേം ഇത്തയേയും ഒരിക്കൽ കൂടി നാളത്തെ പാല് കാച്ചൽ ചടങ്ങിന് എത്തണമെന്ന് നിർബന്ധപൂർവ്വം ക്ഷണിച്ചാണ് യാത്രയാക്കിയത്. അവര് പോയതോടെ ഞാൻ പകുതി വെച്ച് നിർത്തിയ കാറ് കഴുകൽ പൂർത്തിയാക്കിയിട്ട് കാർ ഒന്ന് തുടച്ച് മിനുക്കിയ ശേഷം സോഫയിൽ പോയി ഇരുന്നു. ചുവരിലെ ക്ലോക്കിലെയ്ക്ക് നോക്കിയപ്പോ സമയം 12 മണി. ആകെ വിയർത്ത് ഒഴുകിയയതിനാൽ വീണ്ടും കുളിച്ചിട്ട് ഒരു നീല ഫുൾ സ്ലീവ് ഡെനിം ഷർട്ടും വെള്ള കസവ് മുണ്ടും ഉടുത്ത് ഒരുങ്ങിയ

💬 Comments

View all comments