Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]
പെണ്ണിന്റെ ചുവന്ന് തുടുത്ത മുഖ ഭാവം കണ്ടതോടെ എനിക്കത് ബോധ്യമായി കുറേ നേരം കൂടി കാൽ കൊണ്ടുള്ള ക്രിയ തുടരുന്നതിനിടെ എന്റെ ഭക്ഷണം കഴിക്കുന്നതിന്റെ വേഗത കുറഞ്ഞിരുന്നു അനു ആണേൽ എനിക്കായി കാൽ നീട്ടി വച്ച് തന്നു കൊണ്ട് നല്ല വേഗത്തിൽ ഭഷണം കഴിച്ചു കൊണ്ടും ഇരുന്നു. എല്ലാരുടെയും കഴിക്കൽ കഴിഞ്ഞതോടെ അച്ഛൻ എന്നെ നോക്കി പറഞ്ഞു: "ഇതെന്താ ഡാ ആദി നീ ഇത്ര പതുക്കെ കഴിക്കുന്നെ?"
അച്ഛൻ പറഞ്ഞത് കേട്ട് ഞാനൊന്ന് ഞെട്ടി കൊണ്ട് അനൂന്റെ കാലിൽ നിന്ന് കാൽ പിൻവലിച്ചിട്ട് നേരെ ഇരുന്നിട്ട് അച്ഛനെ നോക്കി പറഞ്ഞു:
"അത് എനിക്ക് ഇന്നെന്താന്ന് അറിയില്ല വിശപ്പ് തോന്നണില്യാ"
ഞാൻ വെപ്രാളത്തോടെ കാൽ പിൻവലിച്ചതോടെ അനു എന്നെ ഇടം കണ്ണിട്ട് നോക്കി ചിരിച്ചിട്ട് വീണ്ടും കഴിക്കൽ തുടർന്നു. അപ്പോഴെയ്ക്കും അവരെല്ലാം ഭക്ഷണം കഴിച്ചേഴ്ന്നേറ്റു ഡൈനിംഗ് റൂമിൽ നിന്ന് പോയതോടെ മേശയിൽ ഞാനും അനുവും മാത്രമായി.
"ദേ ചെക്കാ നിനക്കീ കഴിക്കുമ്പോഴെലും ഒന്ന് ചുമ്മാ ഇരിക്കാൻ പാടില്ലേ?"
ഞാൻ കേൾക്കാൻ പാകത്തിൽ വളരെ ശബ്ദം താഴ്ത്തിയാണ് അനു ഇത് പറഞ്ഞത്.
"അത്... ഇന്നെന്റെ ഭാര്യ സെറ്റ് സാരിയൊക്കെ ഉടുത്ത് നല്ല സുന്ദരി കുടുക്ക ആയിരിക്കണ കണ്ടിട്ട് എനിക്ക് സഹിച്ചില്ലാ അതാ ഞാൻ അങ്ങനെ ഓരോന്ന് ചെയ്തെ"
അനുവിനോട് ചിരിച്ചു കൊണ്ട് ശബ്ദം താഴ്ത്തിയാണ് ഞാനിത് പറഞ്ഞത്.
"അയ്യടാ …. മോനൂസ് നല്ല സോപ്പിംഗ് ആണല്ലോ എന്താ ഉദ്ദേശം?"
പെണ്ണ് ചിരിച്ച് കൊണ്ട് ചോദിച്ചു.
"ഉദ്ദേശ്യമെന്താന്ന് ഞാൻ രാത്രി കാണിച്ച് തരാട്ടോ അനൂസ്സെ"
ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"ഇന്ന്
💬 Comments
View all comments