0%

Chapter Title : ഒളിച്ചോട്ടം [KAVIN P.S]

Author : ????? ? ? Read All Parts 1.3K

പിന്നെ അതിനെ കുറിച്ചായി ചർച്ച. മറ്റാളുകൾ ശ്രദ്ധിക്കാതെ ഇരിക്കാൻ ഞങ്ങൾ പതിയെ ശബ്ദം താഴ്ത്തിയാണ് സംസാരിച്ച് കൊണ്ടിരുന്നത്. 9.30 യ്ക്ക് അവരെ കൂട്ടാൻ ഞാൻ ജംഗ്ഷനിൽ എത്തിക്കോളാമെന്ന് തീരുമാനിച്ച ശേഷം 8 മണി ആയപ്പോൾ ഞങ്ങൾ 3 ആളും വീട്ടിലോട്ട് മടങ്ങി.

വീട്ടിലെത്തി കുളി കഴിഞ്ഞിറങ്ങിയ ഞാൻ റൂമിലെ തട്ടിൽ ഐയേൺ ചെയ്ത് വച്ച ചുവന്ന ഷർട്ടും വെള്ള കസവു മുണ്ടുമാണ് ഇട്ടത്. എന്റെ പതിവിൽ കൂടുതലായ ഒരുക്കം കണ്ട് സംശയം തോന്നിയ അമ്മ മുറിയിലേയ്ക്ക് വന്ന് വാതിന്റെ അവിടെ എത്തി നോക്കിയിട്ട്: "ഇന്നെങ്ങോട്ടാ രാവിലെ തന്നെ കുളിച്ചൊരുങ്ങി?" ഓ ഒരു കല്യാണം ഉണ്ടമ്മ എന്റെ സീനിയർ ആയിരുന്ന വിദ്യ ചേച്ചിയുടെ" വായിൽ അപ്പോ വന്ന കള്ളം ഞാനങ്ങ് കാച്ചി. "വേറെ ആരൊക്കെയാ നിന്റെ കൂടെ വരുന്നെ?സത്യം പറ നീ" അമ്മ എന്റെ റൂമിൽ വന്ന് എന്റെ മുഷിഞ്ഞ ഡ്രസ്സുകൾ ഇട്ടിരുന്ന ബാസ്ക്കറ്റിൽ നിന്ന് എടുക്കുന്നതിനിടെ ചോദിച്ചു" എന്റെ കൂടെ നിയാസും അമൃതും വരുന്നുണ്ട്. അവരുള്ളോണ്ട് കാറിന് പോകാന്ന് വച്ചു".

"ശരി, നോക്കി പോണെ". അമ്മ പതിവ് പല്ലവി പറഞ്ഞു.അങ്ങനെ അമ്മയോട് യാത്ര പറഞ്ഞ് എന്റെ മുകളിലുള്ള ബെഡ് റൂമിൽ നിന്ന് താഴെ ഹാളിലേയ്ക്ക് ഇറങ്ങിയപ്പോ എന്റെ പെങ്ങൾ അഞ്ജു അവിടെ ഇരുന്നു ടീവി കാണുന്നുണ്ട്. പെണ്ണ് അപ്പോ ഒരു ടീ-ഷർട്ടും പാവാടയും ആണ് ഇട്ടിരുന്നത്. എന്നെ കണ്ട അവൾ "രാവിലെ തന്നെ ചേട്ട എങ്ങോട്ടാ? ഇന്ന് പതിവിലും സ്റ്റൈൽ ആണല്ലോ കസവ് മുണ്ടൊക്കെ ഉടുത്താണല്ലോ പോക്ക്. "ഓ എന്റെ സീനിയർ ആയിരുന്ന വിദ്യ ചേച്ചിയുടെ കല്യാണമാ

💬 Comments

View all comments