Chapter Title : ഒളിച്ചോട്ടം [KAVIN P.S]
ഉറക്കം വീണ്ടും കളഞ്ഞത് പതിയെ കണ്ണ് തിരുമി ഡിസ്പ്ലേയിലേക്ക് നോക്കിയപ്പോൾ പേര് കണ്ട് എന്റെ മുഖം ശരിക്കുമൊന്ന് തെളിഞ്ഞു "നിയാസ് (ചങ്ക്)" ഫോൺ എടുത്ത ഉടനെ
അവൻ: എടാ മൈരേ അവിടെ എവിടെത്തിയപ്പോ നിനക്കൊന്ന് വിളിച്ചുടായിരുന്നോ?
ഞാൻ: ഇന്നലെ എത്തിയപ്പോ വൈകിയെടാ അതാ വിളിക്കാഞ്ഞെ.
നിയാസ്: വിനോദ് ഏട്ടൻ ഉണ്ടായിരുന്നോ അവിടെ…? ഞാൻ നിങ്ങള് വരുമെന്ന കാര്യം വിളിച്ച് പറഞ്ഞിരുന്നു.
ഞാൻ: ഇന്നലെ റിസപ്ഷനിൽ ചെന്ന് വിനോദ് ഏട്ടനെ അന്വേഷിച്ചപ്പോൾ തന്നെ അവിടെ ഇരുന്ന കക്ഷിയ്ക്ക് ഞങ്ങളെ പിടി കിട്ടി ഉടനെ തന്നെ റൂമിന്റെ കീ എടുത്തു തന്നു. വിനോദ് വീട്ടിലേക്ക് പോയെന്ന് പറയാൻ പറഞ്ഞു. നാളെ വന്ന് കണ്ടോളാം ന്ന് പറഞ്ഞു.
നിയാസ്: നീ പേടിക്കേണ്ട താമസിക്കാനുള്ള വീടൊക്കെ പുള്ളി സെറ്റാക്കിയിട്ടുണ്ട്. രണ്ട് ദിവസം കൂടി നിങ്ങൾ അവിടെ തങ്ങ്. പിന്നെ അളിയാ ഇന്നലെ രാത്രി സംഗീതും പിന്നെ അവന്റെ ഗ്യാങിലെ രണ്ടു മൂന്നു അവന്മാരു ആയിട്ട് ചെറുതായിട്ടൊന്ന് കോർത്തു. നിങ്ങളുടെ രജിസ്റ്റർ മാര്യേജിന് എല്ലാം റെഡിയാക്കിയത് ഞാനാണെന്ന് പറഞ്ഞായിരുന്നു അവൻ റോഡിൽ വച്ച് സീനാക്കിയത് എന്റെ കോളറിന് കുത്തി പിടിച്ച് തള്ളി. ഞാൻ ബൈക്കിൽ നിന്ന് വീണു റോഡിൽ. എന്റെ കൂടെ നമ്മുടെ അമൃത് ഉണ്ടായിരുന്നോണ്ട് ഞാനായിട്ട് ഒന്നും കൊടുക്കേണ്ടി വന്നില്ല. അവൻ നല്ല കണക്കിന് കൊടുത്തു വിട്ടിട്ടുണ്ട് അവനും അവന്റെ ഏറാ മൂളികൾക്കും.
ഞാൻ: അളിയാ എന്തേലും പറ്റിയോടാ നിനക്ക് ?
(പറയാൻ വിട്ടു പോയതാണ് സംഗീത് അനുവിന്റെ കൊച്ചഛന്റെ മോനാണ്. കക്ഷി കള്ളും കഞ്ചാവുമൊക്കെയാണ്. ഞാനും നിയാസും അമൃതും ഒക്കെ ആയിട്ട്
💬 Comments
View all comments