Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 4 [Stone Cold]
റൂമിൽ പോയി നോക്കിയപ്പോ ഇട്ടിരുന്ന ഡ്രസ്സ് ഊരി കട്ടിലിൽ ഇട്ടിരിക്കുന്നത് സുലേഖ കണ്ടു.. അവൾ പെട്ടന്ന് ചെന്ന് ഫോൺ എടുത്തു അഭിയെ വിളിച്ചു.. ഒന്ന് രണ്ട് ബെൽ ചെന്നപ്പോ ആണ് ഫോൺ അഭി കൊണ്ടു പോയില്ല എന്ന് അവൾക്ക് മനസ്സിലായത്..
എന്റെ ദൈവമേ.. എന്റെ കുഞ്ഞ് ആ കാലൻ ശശിയോട് ഉള്ള ദേഷ്യം എന്റെ കുഞ്ഞിനോട് ഞാൻ അറിയാതെ തീർത്തു പോയതാ ഭഗവാനെ.. എന്നോട് പൊറുക്കണേ സുലേഖ നിറഞ്ഞ കണ്ണുകളോടെ ഈശ്വരന്മാരോട് പ്രാർത്ഥിച്ചു..
ചെറിയ ചാറ്റൽ മഴയോടെ ആയിരുന്നു രവി ചുണ്ടിൽ ഒരു ബീഡിയും കത്തിച്ചു പോക്കറ്റ് റോഡിലൂടെ വേഗത്തിൽ നടന്നു കൊണ്ടിരുന്നത് അയാൾ ഉള്ളിലേക്ക് ബീഡിയിൽ നിന്ന് കാട്ടിപ്പുക വലിച്ചു എടുത്തു ഊതി വിട്ട് കൊണ്ട് ആണ് നടന്നത്..
ഇടയ്ക്ക് കൈലി ഒന്ന് അഴിച്ചു മടക്കി കുത്തി ആഞ്ഞു നടന്നു രവി ഒരു ഇട വഴി കയറി നടന്നു ഓടിട്ടാ ഒരു വീടിനു മുന്നിലയി വന്നു നിന്നു ബീഡി ചുണ്ടിൽ നിന്നും എടുത്തു ഒരു പുക കൂടി ആഞ്ഞു വലിച്ചു അയാൾക്ക് ആ കുറ്റി ബീഡി താഴെ ഇട്ടു മൂക്കിൽ നിന്നും വായിൽ കൂടെയും ഒരു പോലെ പുക വിട്ട് കൊണ്ട് രവി ആ വീടിന്റെ തിണ്ണയിൽ കയറി അടഞ്ഞു കിടന്ന വാതിലിൽ തട്ടി..
അടുപ്പിച്ചുള്ള രവിയുടെ തട്ടലിൽ അകത്തു നിന്നും വാതിൽ കൊളുത്തു എടുക്കുന്ന ഒച്ച കേട്ട് രവി ആവേശ ഭരിതൻ ആയി നിന്നു രവിയുടെ മുന്നിൽ വാതിൽ തുറന്ന് സുലേഖ അയാളെ കണ്ട്
ഹേ.. ആരിത് രവി ഏട്ടനോ...? എന്താ രവിയേട്ട വന്നേ...?
💬 Comments
View all comments