Chapter Title : ഓം ശാന്തി ഓശാന 2
ആദ്യത്തെ പെണ്ണും ഞാൻ ആയിരിക്കും.
ആ പൊട്ടൻ എന്തായാലും ഇന്നലെ ഉണ്ടായത് ഒന്നും ഓർക്കുന്ന മട്ട് ഇല്ലാ.ഞാൻ ഒന്നും പറഞ്ഞും ഇല്ലാ... പിന്നീട് ഉള്ള എന്റെ ജീവിതം മുഴുവൻ ഈ ഒറ്റ ദിവസത്തിന്റെ ബലത്തിൽ ആയിരുന്നു.ചിലപ്പോ പെട്ടെന്ന് ഉണ്ടായ ഒരു ക്രഷ് ആയിരിക്കും എന്ന് കരുതി ഞാൻ അവനോടും ഒന്നു സൂചിപ്പിച്ചു പോലും ഇല്ലാ..പക്ഷെ അന്ന് തൊട്ടു എന്തെന്നില്ലാ. നേരെ ചൊവ്വേ ക്ലാസിൽ പോയി കൊണ്ടിരുന്ന ഞാൻ അവന്റെ കോളേജിന്റെ മുന്നിലൂടെ ചുറ്റി പോവാൻ തുടങ്ങി,മിക്കവാറും ഞാൻ അവനെ കാണുംകാണുമ്പോൾ ചിരിക്കും എനിക്ക് അത് മതി ആയിരുന്നു..അപ്പോഴാത്ത ഒരു സന്തോഷം അത് പറഞ്ഞു അറിയിക്കാൻ ആവില്ല പക്ഷെ ഒരു തവണ പോലും ഇഷ്ടം ആണു എന്ന് ഞാൻ പറഞ്ഞില്ല ..പിന്നീട് പലപ്പോഴും അവൻ വരും എന്നാ പ്രതീക്ഷയിൽ മനഃപൂർവം ലേറ്റ് ആയി. ചേട്ടൻ വരുമ്പോ ചേട്ടനെകാളും കൂടുതൽ ഞാൻ കാത്തിരുന്നതു അവന്റെ വിശേഷങ്ങൾ ആയിരുന്നു.. പറയി പറയി എന്ന് അഞ്ജലി നിർബന്ധിച്ചപ്പോൾ ഒക്കെയും ഞാൻ ഒഴിഞ്ഞു മാറി.. ഏകദേശം 6, 7 മാസം ഞാൻ അത് വെച്ചോണ്ട് നടന്നു.. ഒടുക്കം ഞാൻ പറയാൻ തീരുമാനിച്ചു..
ഡെയിലി അവനെ രാവിലെ കാണുന്നത് ആണു.. അന്ന് ആ സ്റ്റോപ്പിൽ ഇറങ്ങണം എന്നും ഇഷ്ടം പറയണം എന്നും ഉറപ്പിച്ചു ഞാൻ.. ഒരു ബ്ലാക്ക് അനാർക്കലി ആണു ഇട്ടത്, ആദ്യം ആയി ഷാൾ എടുത്തു ഇട്ടു, ഒരു ചെറിയ പൊട്ടും കുത്തി.. എന്താ വല്ല രജിസ്റ്റർ ചെയ്യാൻ പോവണോ എന്ന് എന്റെ ഒരുക്കം കണ്ടു ആൽഫി ചോദിക്കുന്നുണ്ടായി. അപ്പൊ കൊള്ളാം കാണാൻ.. അന്ന്
💬 Comments
View all comments