Chapter Title : ഓണ അവധിയിൽ വന്ന ഭാഗ്യം 1
മൂത്ത ആൾ എറണാകുളത്തു പഠിക്കുന്നു. ഇളയ ആള് കോഴിക്കോടും. ആന്റി ഇടക്കൊക്കെ വീട്ടിൽ വന്നു നിക്കും. ഇപ്പൊ പിള്ളേരൊക്കെ വലുതായി..പഠിത്തത്തിന്റെ തിരക്കും. വല്ലപ്പോഴുമേ വരാറുള്ളൂ.
ഈ സംഭവം നടക്കുന്നത് ഒരു ഓണക്കാലത്താണ്. തിരുവോണം കഴിഞ്ഞു പിറ്റേ ദിവസം ആന്റിയും മക്കളും വീട്ടിൽ വന്നു. ബാംഗ്ലൂരുന്നു അവധി ആയത്കൊണ്ട് എന്റെ പെങ്ങളും വന്നിട്ടുണ്ട്. ആകെ തിമിർപ്പാണ്. ആന്റിയുടെ ഭർത്താവ് അവരുടെ കൂടെ വന്നിട്ട് വൈകുന്നേരം പോയി.
വൈകിട്ട് ഭക്ഷണം കഴിച്ചു വർത്തമാനം പറഞ്ഞിരുന്നു. കുറെ ലേറ്റ് ആയി കാണും...അമ്മയും അച്ഛനും താഴത്തെ നിലയിലെ റൂമിൽ കിടക്കാറ്. പതിനൊന്നു മാണി ആയപ്പോഴേക്കും അച്ഛനും അമ്മയും കിടന്നു. ഞങ്ങൾ പിള്ളേരും ആന്റിയും കുറെ നേരം കൂടി സിനിമ പേര് പറഞ്ഞു കളിക്കുകയും പാട്ടും ഡാൻസും ഒക്കെ ആയി ഇരുന്നു. ഒരു മണി ആയപ്പോഴേക്കും എല്ലാർക്കും ഉറക്കം വന്നു തുടങ്ങി. ഞങ്ങൾ മേലെത്തെ നിലയിലേക്ക് പോയി. ഒരു മുറിയിൽ എന്റെ പെങ്ങളും ആന്റിയുടെ രണ്ടു പെൺ മക്കളും കൂടി കിടക്കാൻ തീരുമാനിച്ചു. അവർക്ക് ഒന്നിച്ചു കിടന്നാൽ മതി എന്ന് പറഞ്ഞു. ആന്റി രണ്ടാമത്തെ മുറിയിൽ കിടന്നോളാം എന്നായി.
"അപ്പൊ ഞാൻ എവിടെ കിടക്കും ?" എന്റെ സംശയം കണ്ടു പെങ്ങൾ പറഞ്ഞു " നീ ഹാളിലെ സെറ്റിയിൽ കിടന്നോ..."
" നീ എന്റെ കൂടെ കിടന്നോടാ.. " ആന്റി പറഞ്ഞു.
" വേണ്ട ആന്റി . ഞാൻ സെറ്റിയിൽ കിടന്നോളാം "
" അതെന്താടാ... നീ കൊച്ചായിരുന്നപ്പോ എന്റെ കൂടെ കിടകുമാർന്നല്ലോ... ഇപ്പോളും നീ എനിക്ക് ആ കൊച്ചു തന്നെയാ."
ഞാൻ എന്ത്
💬 Comments
View all comments