Chapter Title : ഓണ സദ്യ [അൻസിയ]
ഞാനൊരു സാധാരണ പെണ്ണിന്റെ അവസ്‌ഥയാണ്‌പറഞ്ഞത്... നിന്റെ അല്ല... വാ ഇറങ്ങാം..."
ആയിഷ വന്നപ്പോ തൊട്ടടുത്ത് തന്നെയാണ് സുഹൈൽ വേറെ റൂം എടുത്തത്... നടക്കാനുള്ള ദൂരമേ അവിടുന്ന് ഉണ്ടായിരുന്നുള്ളു.... തങ്ങളെ കാത്ത് എല്ലാവരും പുറത്ത് തന്നെ ഉണ്ടായിരുന്നു.... കൂടെയുള്ള ചങ്ങായിമാരുടെ കമന്റ് കേട്ട് ചൂളി പോയ ആയിഷ വേഗം വണ്ടിയിൽ കയറി ഇരുന്നു....
എല്ലാവരോടും യാത്ര പറഞ്ഞ് അശോകേട്ടനും ആയിഷയും യാത്രയായി... നാട്ടിൽ അശോകേട്ടൻ എടുത്ത പുതിയ വീട്ടിലാണ് കൊറന്റൈൻ സൗകര്യം ഒരുക്കിയിരുന്നത്... ആയിഷാടെ വീട്ടിൽ നിന്നും ഒരു പത്തു മിനുട്ട് ദൂരമേ അങ്ങോട്ട് ഉണ്ടായിരുന്നുള്ളു...
എയർപോർട്ടിൽ അശോകേട്ടൻ കൂടെയുള്ളത് ആയിഷാക്ക് സമാധാനമായി... ഭാഷ തന്നെയായിരുന്നു അവളുടെ പ്രധാന പ്രശ്‌നം.... എല്ലാം കഴിഞ്ഞു വെയ്റ്റിങ് ഏരിയയിൽ ഇരിക്കുമ്പോ അശോകൻ അടുത്ത് വന്ന് അവളോട് ചോദിച്ചു...
"മോൾക്ക് വിശക്കുന്നുണ്ടോ....??
ചെറുപ്പം മുതലേ അശോകേട്ടന്റെ മകൾ രമ്യക്കൊപ്പം കളിച്ചു വളർന്ന ആയിഷ അയാൾക്ക് മകളെ പോലെ ആയിരുന്നു....
"വേണ്ട ഏട്ടാ.... ഇതിന്റെ ഉള്ളിൽ ഇരുന്ന് വീർപ്പു മുട്ടുന്നു...."
ചിരിച്ചു കൊണ്ടവൾ പിപി കിറ്റ് ഉയർത്തി കാണിച്ചു...
"വല്ലാത്തൊരു കാലം തന്നെ... ഒരാൾക്ക് മറ്റൊരാളുടെ അടുത്ത് പോലും ഇരിക്കാൻ കഴിയാത്ത അവസ്ഥ...."
അതും പറഞ്ഞയാൾ അവൾക്കൊരു സീറ്റ് അകലം വിട്ട് ഇരുന്നു....
ആയിഷാടെ അടുത്ത് തന്നെയാണ് അശോകേട്ടനും ഫ്ലൈറ്റിൽ ഇരുന്നത്... എല്ലാവരോടും ബെൽറ്റ് ഇടാൻ പറഞ്ഞപ്പോ ആയിഷ അശോകേട്ടനെ ഒന്ന് നോക്കി....
"മോൾക്ക് അറിഞ്ഞൂടെ....??
"കഴിഞ്ഞ തവണ വരുമ്പോ ഒരു ചേച്ചിയാണ് ഇട്ട് തന്നത്... ഞാൻ കുറെ നോക്കി...."
അശോകൻ അവളുടെ കയ്യിൽ നിന്നും ബെൽറ്റ് വാങ്ങി കൊളുത്താൻ നോക്കുമ്പോ ബെൽറ്റിന്റെ ഒരു
💬 Comments
View all comments