0%

Chapter Title : ഓണക്കളി 4 [മിക്കി]

Author : മിക്കി Read All Parts 3.3K

മനസ്സിൽ ചിന്തിച്ചുകൊണ്ട് ഞാൻ ആഹാരം കഴിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു.
—-----------//////////—------
🔅(കഥ ഇനി ‘പ്രിയയുടെ’ Point Of View- ലൂടെ)🔅
—---------------
ബ്രേക്ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ അമ്മാവനും വിച്ചുവും ഓരോ തമാശ പറയുന്നതും കേട്ട് ഞാൻ അവരുടെ അടുത്ത് നിൽക്കുമ്പോഴാണ് മുറ്റത്ത് ഒരു ബൈക്ക് വന്ന് നിൽക്കുന്ന ശബ്ദം ഞാൻ കേട്ടത്.. അത് ആരാണെന്ന് അറിയാൻ വേണ്ടി ഞാൻ സിറ്റൗട്ടിലേക്ക് ചെന്നതും..
ബൈക്കിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ട് ഞാൻ ശെരിക്കും ഞെട്ടി.

‘അഭി’...... അഭിജിത്..

ഇവൻ എന്തിന ഇപ്പൊ ഇങ്ങോട്ട് വന്നത്..? ഞാൻ ഇവിടെയാണ്‌ താമസിക്കുന്നത് എന്ന് ഇവൻ എങ്ങനെ അറിഞ്ഞു, അവൻ അന്ന് വിളിച്ചപ്പോൾ വിച്ചുവിന്റെ വീട് എവിടെയാണെന്ന് ഞാൻ പറഞ്ഞ് കൊടുത്തിരുന്നില്ലല്ലൊ, എന്നേയും വിച്ചുവിനേയും കാണാൻ വരുമെന്ന് അന്ന് അവൻ പറഞ്ഞപ്പോൾ അതിൽ ഒട്ടും താല്പര്യം ഇല്ലാഞ്ഞിട്ടുകൂടി അവനെ വെറുതെ മുഷിപ്പിക്കണ്ട എന്ന് കരുതിയാണ് ഞാൻ അവനോട് വരാൻ പറഞ്ഞത്.. പക്ഷെ ഇവൻ ഇവിടെ വരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല, വിച്ചു ഇനി എന്ത് പറയുമൊ എന്തൊ.. ‘എന്റെ ഈശ്വര’

അപ്രതീക്ഷിതമായി അവനെ കണ്ട ആ ഞെട്ടലിൽ ഞാൻ ഓരോന്ന് ചിന്തിച്ച് നിൽക്കുമ്പഴാണ് സിറ്റൗട്ടിലേക്ക് കയറി എന്റെ അടുത്തേക്ക് വന്ന അഭി.

“ഹായ് പ്രിയ”

തിരിച്ച് ഞാനും ഒരു ഹായ് പറയാൻ തുടങ്ങും മുൻപെ അവൻ ഹാളിലേക്ക് കയറി പോയിരുന്നു.

ഞാനും അവന്റെ പിന്നാലെ കയറി ചെന്നു..

“ആരാ മനസ്സിലായില്ല..?”
അവനെ നോക്കി വിച്ചുവിന്റെ ആ ചോദ്യത്തിന് അവൻ പേര് പറയാൻ തുടങ്ങിയതും.

“വിച്ചു ഇത് അ.. അർജുൻ.. എന്റെ കോളേജ് ഫ്രണ്ട”

ആ

💬 Comments

View all comments