Chapter Title : ഓണക്കളി 4 [മിക്കി]
അടുത്തേക്ക് വന്ന വിച്ചു അവന് കൈ നീട്ടി ഷെയ്ക് ഹാൻഡ് കൊടുത്തു..
“പ്രിയെ നി ഒരു ചായ ഇട്ടോണ്ട് വന്നെ..! ബ്രോ,. ചായ കുടിക്കുന്നതുകൊണ്ട് കുഴപ്പമൊന്നും ഇല്ലല്ലൊ”
എന്നെ നോക്കി പറഞ്ഞ ശേഷം വിച്ചു അവനോട് ചോദിച്ചു, അതിനവൻ കുഴപ്പമില്ല എന്ന് പറഞ്ഞു..
ഞാൻ നേരെ വീട്ടിലേക്ക് നടന്നു, വീടിന്റെ പടി കയറി ഉള്ളിലേക്ക് പോകുന്നതിന് മുൻപ് ഞാൻ വീണ്ടും അവര് രണ്ടുപേരേം ഒന്ന് തിരിഞ്ഞ് നോക്കി, എന്തൊക്കെയൊ സംസാരിക്കുന്നുണ്ട് പക്ഷെ അവന്റെ നോട്ടം എന്നെ തന്നെയായിരുന്നു..
നേരെ അടുക്കളയിലേക്ക് ചെന്ന ഞാൻ ലക്ഷ്മിയമ്മയോട് ഒരു ചായ ഇട്ടുതരാൻ പറഞ്ഞ ശേഷം നേരെ ഞങ്ങളുടെ റൂമിലേക്ക് നടന്നു… റൂമിൽ ചെന്ന ഞാൻ ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച് നിൽക്കുമ്പോഴാണ്.
“പ്രിയമോളെ”
റൂമിന്റെ വാതിൽക്കൽ നിന്നും ആ വിളി കേട്ടതും ഞാൻ തിരിഞ്ഞ് നോക്കി.
‘അജിയമ്മാവൻ”
“എന്താ മോളെ എന്തെങ്കിലും പ്രശ്നം ഉണ്ടൊ”
എന്റെ അടുത്തേക്ക് വന്ന അമ്മാവൻ എന്നോട് ചോദിച്ചു..
“ഏയ്.. ഒ.. ഒന്നും ഇ.. ഇല്ല അമ്മാവ ഒരു പ്രേശ്നോം ഇ.. ഇല്ല”
ഉള്ളിൽ നിന്നും പൊട്ടി വന്ന കരച്ചിൽ എങ്ങനൊക്കെയൊ അടക്കി പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു.
“മോള് കള്ളം പറയാൻ ശ്രമിക്കണ്ട..! അവൻ ഇവിടെ വന്നപ്പോൾ മുതൽ മോൾടെ മുഖത്തെ വെപ്രാളവും, പതർച്ചയും പിന്നെ ദാ ഇപ്പൊ മോൾടെ ഈ വിഷമത്തോടെയുള്ള മുഖവും കാണുമ്പോൾ മോള് എന്തൊ മറയ്ക്കാൻ ശ്രെമിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി..! എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ മോൾക്ക് എന്നോട് പറയാം..! എന്നെകൊണ്ട് ചെയ്യാൻ പറ്റുന്നതാണെങ്കിൽ എന്ത് സഹായം വേണമെങ്കിലും ഞാൻ ചെയ്യാം..!”
💬 Comments
View all comments