Chapter Title : ഓണക്കളി 5 [മിക്കി]
വന്നാൽ..! നിന്നെ അടക്കം ചെയ്യാൻപോലും നിന്റെ ഈ ശരീരം ഞാൻ നിന്റെ വീട്ടുകാർക്ക് വിട്ടുകൊടുക്കില്ല.. കത്തിച്ച് ചാമ്പലാക്കിക്കളയും””
അജി പറഞ്ഞതുകേട്ട് പേടിച്ച് വിറച്ച് മരവിച്ചുപോയ അഭി “വരില്ല” എന്ന് രണ്ട് സൈഡിലേക്കും തലയാട്ടി.,.
അജി തുടർന്നു..
അജി: അതുപോലെ ഈ കാര്യം ഞാനും, നീയും, ഇവനും, നിന്റെ അമ്മയുമല്ലാതെ അഞ്ചാമതൊരാൾ അറിയാൻ ഇടവരരുത്.! മനസ്സിലായൊ”” അവന്റെ മുടിയിൽ നിന്നും പിടിവിട്ടുകൊണ്ട് അജി പറഞ്ഞു..
അതിനും അഭി “ഇല്ല” എന്ന് തലയാട്ടി.
അപ്പഴാണ് അജിയുടെ കയ്യിലിരുന്ന ഫോൺ ബെല്ലടിച്ചത്,,,, ഫോണിന്റെ സ്ക്രീനിലേക്ക് നോക്കിയ അജി കോൾ എടുത്തശേഷം ഫോൺ സ്പീക്കറിലിട്ടു..
📲“അമ്മാവാ…! ഇനി അവനെ ഒന്നും ചെയ്യണ്ട..! പ്ലീസ് അമ്മാവ..! ഞാൻ പറയുന്നത് കേൾക്ക് പ്ലീസ്”
ഫോണിന്റെ മറുസൈഡിൽ വേവലാതിയോടെയുള്ള പ്രിയുടെ സംസാരം കേട്ട് ഞാൻ അജിയുടെ മുഖത്തേക്ക് നോക്കി,,, ഒരു കള്ള ചിരിയോടെ എന്നെ നോക്കി ഒരു കണ്ണിറുക്കി കാണിച്ച അജി..
“മോള് പറഞ്ഞതുകൊണ്ട് ഞാൻ ഇപ്പൊ ഇവനെ വിടാം..! ഇനി ഒരിക്കലും ഇവൻ മോളെ ശല്യം ചെയ്യാത്ത വിധം ഞാൻ ആക്കിയിട്ടുണ്ട്..!””
അജിയുടെ സംസാരം കേട്ട് പുറത്തേക്ക് പൊട്ടിവന്ന ചിരി ഞാൻ ഉള്ളിലൊതുക്കി..
📲“ഇനി ഒന്നും ചെയ്യണ്ട അമ്മാവ..! അവൻ ചത്തുപോകും.. അവനെ ഇനി ഒന്നും ചെയ്യണ്ട.”” അഭിയോട് സഹതാപം തോന്നിയ പ്രിയ അജിയോട് പറഞ്ഞു.
“മോള് പേടിക്കണ്ട..! ഇനി ഞാൻ ഇവനെ ഒന്നും ചെയ്യില്ല, മോള് പറഞ്ഞത് കൊണ്ട്..! മോള് പറഞ്ഞത് കൊണ്ട് മാത്രം ഞാനിപ്പൊ ഇവനെ വിടുവ..”” അത്രേം പറഞ്ഞ് നിർത്തിയ അജി ഫോൺ കട്ടാക്കിയ സേഷം എന്റെ മുഖത്തേക്ക് നോക്കി അപ്പഴും
💬 Comments
View all comments