ഓണക്കളി [മിക്കി]

📝 Ongoing

👁 691404 views ❤ 1158 likes 💬 48 comments

ഓണക്കളി
Onakkali | Author : Micky

ഇത് എന്റെ ആദ്യത്തെ കഥയാണ് ഇഷ്ട്ടപെട്ടാൽ ലൈക്‌ ചെയ്യുക അഭിപ്രായം എന്തുതന്നെയായാലും അറിയിക്കു.

ഓണത്തിന് റിലീസ് ചെയ്യാൻ വച്ചിരുന്നതായിരുന്നു ഈ കഥ, പക്ഷെ ചില തിരക്ക് കാരണം പറ്റിയില്ല..
ഒരുപാട് തവണ വായിച്ച് നോക്കിയിട്ടാണ് കഥ പോസ്റ്റ്‌ ചെയ്തതെങ്കിലും അക്ഷരതെറ്റുകൾ ഉണ്ടാവാൻ സാധ്യതയുണ്ട് ക്ഷമിക്കുക..

ഇനി കഥയിലേക്ക്:-

ഈ വർഷത്തെ ഓണം വിചാരിച്ചതുപോലെ ആഘോഷിക്കാൻ കഴിയാത്തതിന്റെ വിഷമത്തിലും, എന്നാൽ 2 വർഷത്തിനുശേഷം വീട്ടുകാരേയും കൂട്ടുകാരേയും എല്ലാം കണ്ടതിന്റെ സന്തോഷത്തിലും, വെറും 4 ദിവസത്തെ ഓണാഘോഷങ്ങൾക്കുശേഷം തിരികെ ദുബായിലേക്ക് പോകാൻ കൊച്ചി എയർപോർട്ടിൽ നിൽക്കുകയാണ് വിഷ്ണുവും അവന്റെ ഭാര്യ പ്രിയയും, നാല് ദിവസം മാത്രമാണ് ഓണം ആഘോഷിക്കാൻ വിഷ്ണുവിന് സാധിച്ചുള്ളൂ എങ്കിലും ആ നാല് ദിവസം അവൻ ഓണം നന്നായി ആഘോഷിച്ചു, വിഷ്ണുവിനേയും ഭാര്യ പ്രിയയേയും യാത്ര അയക്കാൻ വിഷ്ണുവിന്റെ അമ്മ ലക്ഷ്മിയും അവന്റെ സഹോദരി വൈഷ്ണവിയും അവന്റെ മൂന്ന് അമ്മാവന്മാരും അവരുടെ കൂടെ എയർപോർട്ടിലേക്ക് വന്നിരുന്നു.

“ഇനി എപ്പഴ കുഞ്ഞേ ഇങ്ങോട്ടേക്ക്” എയർപോർട്ടിനുള്ളിലേക്ക് കയറാൻ നിൽക്കുന്ന വിഷ്ണുവിന്റെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് അവന്റെ അമ്മ ലക്ഷ്മി ചോദിച്ചു.

“അമ്മ വിഷമിക്കാതെ ഏട്ടൻ ഇനി ഇടക്ക് ഇതുപോലെ അവധി കിട്ടുമ്പോൾ വരില്ലേ, പിന്നെന്താ” വിഷ്ണുവിന്റെ സഹോദരി വൈഷ്ണവി ലക്ഷ്മിയമ്മയെ ചേർത്തുപിടിച

📚 Chapters

1 published

Related Stories

💬 Comments

View all comments