Chapter Title : ഓണം ബംമ്പർ 2 [Nafu]
..... ഇപ്പോഴാണ് ഞാൻ യാഥാർത്യത്തിലേക്ക് വന്നത്.
അപ്പോൾ ഞാനിതു വെരെ കണ്ടത് സ്വപ്നമാണോ?
അമ്മ എന്റെ മുശിഞ്ഞ വസ്ത്രങ്ങൾ അലക്കാൻ എടുക്കുന്നതിനിടക്ക് ഞാൻ ഇന്നലെ വാങ്ങിച്ച ഓണം ബംബർ ലോട്ടറി എന്റെ പോക്കറ്റിൽ നിന്നും ലഭിച്ചു.
അമ്മ " നീ എന്ന് മുതലാ ലോട്ടറി എടുക്കാൻ തുടങ്ങീത് ?"
ഞാൻ "ഞാൻ വെറുതെ എടുത്ത് നോക്കിയതാ .....അഥവാ അടിച്ചാലോ "
അമ്മ "അതൊക്കെ ഒരു ഭാഗ്യമാണ് .... എല്ലാത്തിനും തലവര നന്നാകണം"
ഞാൻ ''ശരിയ "
"എടാ അച്ചൻ നിന്നോട് കുറച്ച് കഴിഞ്ഞിട്ട് കടയിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. അച്ചന് എവിടയോ പോകാനുണ്ട്."
" ശരി അമ്മേ "
ഞാൻ കുറച്ച് സമയം കൂടിയും ബെഡിൽ ആലോചിച്ച് കിടന്നു.' ഈ ഒരു സ്വപ്നം കൊണ്ട് ഞാൻ എന്തൊക്കെ ആഗ്രഹങ്ങൾ സഫലീകരിച്ചു.
ഞാനെന്റെ കുളിയും ഭക്ഷണം കഴിക്കലും തീർത്ത് റോഡിലേക്ക് ഇറങ്ങിയപ്പോൾ ..... കാവ്യ തന്റെ സ്കൂട്ടറുമായി എന്റെ മുന്നിലൂടെ നീങ്ങി ... പതിവ് പോലെ തെന്നെ ഒരു മൈന്റ് ഇല്ല'
ഞാൻ നീണ്ട ഒരു നെടുവീർപ്പിട്ടു ഒരു നിരാശാ കാമുഖനെ പോലെ
ഇനിയുള്ള എക ആശ്വാസം മറ്റനാൾ ആണ് ബംമ്പറിന്റെ റിസൾറ്റ്. വല്ല രക്ഷയുമുണ്ടെന്ന് നോക്കട്ടെ.,,,, മനസ്സിലോർത്ത് ആശ്വസിച്ചു.
അല്ലെങ്കിലും തലവര നന്നായാൽ ഭാഗ്യം നമ്മളെ തേടി വരും......
( The End )
💬 Comments
View all comments