0%

Chapter Title : ഓണപ്പാർട്ടി [രാധ]

Author : രാധ Read All Parts 366

നടന്നു.. പിറകേ കാശ് ബാഗ് എടുത്ത് തോളിലിട്ട് കുട്ടനും...

ആശുപത്രിയിൽ മുടിഞ്ഞ തിരക്ക്.

"ഇതിന്റെ എടേല് എവിടെ തപ്പാനാ ഇക്കാ"

"നീ വാടാ ആശുപത്രി എത്ര വലുതായാലും ഫാർമസി ഇവിടെ അല്ലേ.. ഇവിടെ വരും "

സക്കീർ ഫാർമസിക്ക് മുമ്പിലെ വെയ്റ്റിംഗ് ചെയറിൽ ഇരുന്നു..

"ദേ വരുന്നുണ്ടിക്കാ "

കുട്ടൻ കാണിച്ചിടത്തേക്ക് തിരിഞ്ഞപ്പോൾ ഫോണിൽ ആരേയോ വിളിച്ചിട്ട് കിട്ടാതെ ടെൻഷനായി ഒരു കയ്യിൽ ഫോണും ഒരു കുറിപ്പുമായി അവൾ ഫാർമസി കൗണ്ടറിലേക്ക് വന്നു.. ചീട്ടു വാങ്ങി കമ്പ്യൂട്ടറിൽ നോക്കീട്ട്..

"ചേച്ചി.. 2200രൂപ ആകോട്ടാ "

"മോളെ.. ചേട്ടൻ ഇപ്പോൾ വരും എന്നിട്ട് പൈസ അടച്ചാൽ മതിയോ "

"അയ്യോ അത് പറ്റൂല ചേച്ചി.. ഈ മരുന്ന് അത്യാവശ്യമുള്ളതാട്ടോ "

എന്ത് ചെയ്യണമെന്നറിയാതെ നഖം കടിച്ചും ഫോണിൽ വീണ്ടും ആരേയോ വിളിക്കാൻ ശ്രമിച്ചും അവളവിടെ നിന്നു..

" ചേച്ചി ഒന്നുകിൽ പൈസ തന്നിട്ട് മരുന്ന് കൊണ്ടോയി കൊടുക്ക്.. അല്ലെങ്കിൽ ഡോക്‌ടറോട് പറഞ്ഞാൽ വേറെ വെല്ലോടത്തേക്കും ചീട്ട് തരും.. ഇങ്ങനെ നിന്ന് സമയം കളയല്ലേ ചേച്ചി "

"എത്രയാ "

"ങേ "

സക്കീർ ഫാർമസിയിലേക്ക് ചെന്നു ചോദിച്ചപ്പോൾ പെട്ടന്ന് അവിടെ ഇരുന്ന പെണ്ണിന് കാര്യം മനസ്സിലായില്ല..

"ഇവരുടെ ബിൽ എത്രയാണെന്ന് "

രാധയെ കാണിച്ചിട്ട് ചോദിച്ചപ്പോൾ ആ കൊച്ചിന് കാര്യം മനസ്സിലായി.. അപ്പോളും രാധ ഒന്നും മനസ്സിലാകാതെ അയാളെയും നോക്കി നിന്നു... സക്കീർ മരുന്നും വാങ്ങി

" കൊച്ചെവിടെയാ "

"അവിടെ... icu യിൽ "

രാധ അത്ഭുതം മാറാതെ അയാളെ തന്നെ നോക്കീട്ട് അയാൾക്കൊപ്പം icu വിലേക്ക്

💬 Comments

View all comments