0%

Chapter Title : ഓണപ്പുടവ [Extended Version] [പഴഞ്ചൻ] [M.D.V]

Author : കൊമ്പൻ Read All Parts 6.1K

വാശി പിടിച്ചത് അതാണ്… അതിനു ശേഷം രണ്ടു വർഷം കഴിയുന്നു വീട്ടിലേക്ക് പോകാൻ… എത്ര പ്രാവശ്യം വീട്ടിൽ വന്നു നിൽക്കാൻ പറഞ്ഞ് അച്ഛൻ വിളിച്ചു… താൻ പോയില്ല… പക്ഷേ ഈ ഓണക്കാലത്ത് അച്ഛൻ വീണ്ടും വിളിച്ചപ്പോൾ ആ മനസ്സ് വേദനിപ്പിക്കാൻ തോന്നിയില്ല…

അച്ഛനും രണ്ടാനമ്മയും അല്ലാതെ മറ്റൊരു അതിഥി കൂടി ഉണ്ട് ഇപ്പോൾ അവിടെ… മനുവിന്റെ അനിയത്തിക്കുട്ടി… ഒന്നര വയസ്സുണ്ടാകും… ഒരിക്കൽ തന്നെ കൊണ്ടു വന്നു കാണിച്ചിരുന്നു… കുട്ടിയുണ്ടായതിനു ശേഷം അച്ഛനാണ് കുട്ടിയെ കാണിക്കാൻ വന്നത്… പുതുപ്പെണ്ണിന് താൻ രണ്ടാനമ്മയുടെ സ്ഥാനം പോലും കൊടുക്കാൻ​ തയ്യാറല്ല എന്നറിഞ്ഞിട്ടാകും തന്നെ കാണാൻ വരുമ്പോൾ അവരെ ഒഴിവാക്കിയിരുന്നത്…

അവർക്കെല്ലാം ഓണപ്പുടവയുമായിട്ടാണ് മനു പോകുന്നത്...

വയലും കടന്ന് വീട്ടിലെത്തിയപ്പോൾ കൃഷിത്തോട്ടത്തിൽ നിന്ന് അച്ഛൻ തൂമ്പയുമെടുത്തു വീടിന്റെ മുറ്റത്തേക്ക് വരുന്നു… പഴയകാല തറവാടിനെ ഓർമ്മിപ്പിക്കുന്ന ഒരു ചെറിയ നാലുകെട്ട്… തന്റെ വീടിന്റെ പൂമുഖം… അവൻ ചുറ്റുപാടെല്ലാം ഒന്നു നോക്കി… മുറ്റത്തെ മാവിൽ ഒരു ഊഞ്ഞാല കെട്ടിയിട്ടിരിക്കുന്നു… ഇന്ന് ഒന്നാം ഓണം… തന്റെ വരവ് ഇവർ പ്രതീക്ഷിച്ചിരുന്നോ… ബന്ധുക്കളുമായി അത്ര സ്വര ചേർച്ചയില്ലാത്തതു കൊണ്ട് കുടുംബക്കാരുമായി ഓണം ആഘോഷിക്കലൊന്നുമില്ല….

“ ആ… മനു ഇങ്ങെത്തിയോ… നീ വന്നല്ലോ… അച്ഛന് സന്തോഷമായി… ” മനുവിനെക്കണ്ട് രഘുവിന്റെ മുഖത്ത് സന്തോഷം നിഴലിട്ടു… അച്ഛൻ എപ്പോഴും പാടത്തും പറമ്പിലുമായിരിക്കും… കുറേ വാഴകൃഷിയും കപ്പയുമൊക്കെയായി വീട്ടിലേക്കുള്ള എല്ലാം സ്വയം ഉണ്ടാക്കിയെടുക്കുന്നതാണ് അച്ഛന്റെ രീതി… തനി ഒരു പാലക്കാടൻ കൃഷിക്കാരൻ...

“ ഹോസ്റ്റലിൽ ആരും ഉണ്ടായിരുന്നില്ല… എല്ലാവരും ഓണത്തിനു പോയി… അപ്പൊ ഞാനും ഇങ്ങോട്ട് പോരാം എന്നു വിചാരിച്ചു… ” ഒന്നു

💬 Comments

View all comments