Chapter Title : ഓൺലൈൻ ആങ്ങള [ഗില്ലി ബാല]
കരുതലിനും സ്നേഹത്തിനും അപ്പുറം വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അപ്പോൾ ഞാൻ ചിന്തിച്ചിരുന്നില്ല.
ബന്ധങ്ങൾ എത്ര ദൃഢമായാലും കാലം ചില മാറ്റങ്ങൾ വരുത്തും . മാറുന്ന പ്രകൃതിയും പെണ്ണിന്റെ മനസ്സും ഒന്ന് തന്നെ
ഒരു വർഷത്തിനുശേഷം .
അമ്മുവും ഞാനുമുള്ള ബന്ധം സാധാരണ ഗതിയിലേക്ക് മാറി. ഓൺലൈനിൽ നിന്ന് പരിചയപ്പെട്ട ഒരു ആങ്ങളയും പെങ്ങളും ആണെന്ന് ചിന്ത രണ്ടുപേരിൽ നിന്നും ഇല്ലാതായിരുന്നു. ദിവസം മൂന്നുനേരമുള്ള ഫോൺവിളികൾ പതിയെ രണ്ടുദിവസം കൂടുമ്പോൾ ഒരു തവണ എന്നപോലെ മാറിയിരുന്നു . അതിന് ഞാനും ഒരു കാരണക്കാരൻ ആണ്.
കൊറോണക്ക് ശേഷം എനിക്ക് ജോലിത്തിരക്ക് അത്രയേറെ കൂടിയിരുന്നു. എങ്കിലും വിളിക്കുന്ന സമയം ഞങ്ങളുടെ സംഭാഷണം ആ പഴയ മഹേഷവും അമ്മുവും പോലെ തന്നെയാണ് എല്ലാ കാര്യവും തുറന്നു പറയുന്ന സുഹൃത്തുക്കൾ പോലെ.
അമ്മുവിന്റെ സ്വഭാവ ഗുണങ്ങളും ശരീരപ്രകൃതിയും അല്പം മാറിയിരുന്നു. ഇടയ്ക്കിടയ്ക്ക് ഓരോരുത്തരെയും ചിത്രീകരിച്ച് അവൾ എനിക്ക് അയച്ചു തരും. കൂടാതെ 100 കണക്കിന് ഫോട്ടോസും.
അതിൽ കോമഡി ഹോംലി മുതൽ ഔട്ട്ഡോർ ഫോട്ടോസ് വരെ ഉണ്ടാവും.
പെണ്ണ് ഇപ്പോൾ പണ്ടത്തെപ്പോലെ എല്ലിൽ അല്പം ഇറച്ചി എന്ന പോലെയല്ല. അത്യാവശ്യം കുറച്ച് തടിയൊക്കെ വച്ചിട്ടുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ ആരും നോക്കി പോകുന്ന ഒരു യഥാർത്ഥ പെണ്ണ്. ഞാൻ പോലും ചില സമയം അവളുടെ ഓരോ ഫോട്ടോസ് കാണുമ്പോൾ അറിയാതെ വഴി മാറി പോയിട്ടുണ്ട് പക്ഷേ മനസ്സ് സ്വയം പിടിച്ചുനിർത്തുന്നതാണ്.
ഒരു ദിവസം അമ്മു എനിക്ക് കോൾ ചെയ്തു. അവളുടെ തുടർ പഠനത്തിനായി ബാംഗ്ലൂരിലേക്ക് പോകുന്നു എന്ന കാര്യം പറയാനാണ് വിളിച്ചത്.
ബാംഗ്ലൂരിലേക്ക് പോകുന്നു എന്ന്
💬 Comments
View all comments