0%

Chapter Title : ഓൺലൈൻ ആങ്ങള 3 [ഗില്ലി ബാല]

Author : Gilli Bala Read All Parts 5.2K

(ഒരല്പം സന്തോഷം ഉള്ളിലൊതുക്കി) "എന്നിട്ട് നീ നമ്പർ കൊടുത്തോ? എന്തായി അതിന്റെ ബാക്കി?"

​അമ്മു: (മുഖം പെട്ടെന്ന് ഗൗരവമാക്കി) "കൊടുത്തോ എന്നോ? ഞാൻ അവളെ നല്ല പച്ചയ്ക്ക് ചീത്ത പറഞ്ഞു ഒതുക്കി വിട്ടു! 'മേലാൽ എന്റെ ഏട്ടന്റെ കാര്യം പറഞ്ഞ് ഇങ്ങോട്ട് വന്നേക്കരുത്' എന്ന് ഞാൻ അവളോട് നല്ല കടുപ്പത്തിൽ തന്നെ പറഞ്ഞു. അവളുടെ ആ പൂതി ഞാൻ അവിടെ വെച്ച് തന്നെ അവസാനിപ്പിച്ചു."

​മഹേഷിന്റെ മുഖത്ത് ചെറിയൊരു നിരാശ പടരുന്നത് അമ്മു ശ്രദ്ധിച്ചു. അത് കണ്ടപ്പോൾ അവൾക്ക് ഒരു രസം തോന്നി.

​മഹേഷ്: "അതെന്തിനാ അമ്മൂ നീ അവളെ അത്രയ്ക്ക് ചീത്ത പറഞ്ഞത്? പാവം, അവൾ ഒന്ന് പരിചയപ്പെടാൻ ചോദിച്ചതല്ലേ ഉള്ളൂ. നീ ഇങ്ങനെ ദേഷ്യപ്പെടേണ്ട കാര്യമില്ലായിരുന്നു."

​അമ്മു: (അല്പം വാശിയോടെയും അധികാരത്തോടെയും) "ഓഹോ... അപ്പോൾ ഏട്ടന് അവളെ പരിചയപ്പെടണം എന്നുണ്ടോ? അവൾക്ക് നമ്പർ കൊടുക്കാത്തതിൽ ഏട്ടന് വല്ലാതെ സങ്കടം വരുന്നുണ്ടല്ലേ? പാവം ശ്രീ ലക്ഷ്മി എന്ന് പറയാൻ ഏട്ടന് വല്ലാതെ തോന്നുന്നുണ്ടോ?"

​മഹേഷ്: "അങ്ങനെയല്ല അമ്മൂ... നീ തന്നെ പറഞ്ഞതല്ലേ അവൾ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന്. പിന്നെ എന്തിനാ ഇത്രയും സീരിയസ് ആക്കിയത്?"

​അമ്മു: (ക്യാമറയിലേക്ക് വിരൽ ചൂണ്ടി, ഗൗരവത്തിൽ) "അത് ഞാൻ പറയും ഏട്ടാ! എന്റെ മഹിയേട്ടനെ മറ്റാരും സൈറ്റടിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അത് എന്റെ ഫ്രണ്ട് ആണെങ്കിലും ശരി. ഏട്ടൻ എന്റെ മാത്രമാണ്! ഏട്ടന്റെ ഈ ബോഡിയും ഈ സ്നേഹവും ഒന്നും ഷെയർ ചെയ്യാൻ എനിക്ക് പറ്റില്ല. എന്റെ ഈ ഏട്ടനെ നോക്കാൻ എനിക്ക് മാത്രമേ അവകാശമുള്ളൂ. വേറെ ഏതെങ്കിലും

💬 Comments

View all comments