Chapter Title : ഓൺലൈൻ ആങ്ങള 3 [ഗില്ലി ബാല]
കേട്ടതും ഞാൻ മരിച്ചത് പോലായി. എന്റെ കണ്ണുകൾ പുറത്ത് ചാടിയ പോലെ തോന്നി.
ഞാൻ : എടി എന്തൊക്കെയാ നീ പറയണേ.. ഇതൊക്കെ എവിടുന്ന് പഠിക്കുന്നു നീ.
അമ്മു : ഓ ഇതൊക്കെ പഠിക്കാണോ. എന്നെ സൈറ്റ് അടിക്കുന്ന എത്രയോപേര് അങ്ങനെ വിളിക്കണത് ഞാൻ കേട്ടിട്ടുണ്ട്. കേൾക്കുന്ന പൊലയല്ല വിളിക്കാറ് എന്നാലും ഞങ്ങള് പെണ്ണുങ്ങളുടെ ചെവി കുറുക്കന്റെ ചെവിയാ. അതുകൊണ്ട് കേൾക്കുന്നു.
ഞാൻ : ആരാടി അങ്ങനെ വിളിച്ചത്.
അമ്മു : ഹോ... എന്റെ അങ്ങളെ... ഇതൊക്കെ നമ്മൾ അറിയാതെ എല്ലാ ആണുങ്ങളും വിളിക്കുന്നതാ. നമ്മളിതൊക്കെ കണ്ടില്ലാന്നു വെക്കുന്നത് ഉള്ളു.സ്പർശനേ പുണ്യം ദർശനേ പാപം എന്നല്ലേ.
ഏട്ടൻ ഇതുവരെ ആരെയും ഇങ്ങനെ വിളിചിട്ടില്ലേ.
ഞാൻ : അത്...
അമ്മു : മ്മ്മ്.. മ്മ്മ്... ഉരുളണ്ട മോനെ. അത് വിട്
എന്തുണ്ട് വിശേഷം.
ഞാൻ : വിശേഷം ഒക്കെ അവിടെ ഇരിക്കട്ടെ.
എന്റെ വയസ്സ് എത്രയാ...
ഞാൻ ചോദിച്ചു.. അവളൊരു വളിച്ച ചിരി ചിരിച്ചു എന്നിട്ട് പറഞ്ഞു
അമ്മു : 27
ഞാൻ : കോപ്പേ... 24...അത്രേ ഉള്ളു.
അമ്മു : അത്രേ ഉള്ളോ.
ഞൻ : അത്രേ ഉള്ളു. ഏട്ടന്റെ പ്രയോം അറിയില്ല എന്നിട്ട് ചെറുപ്പക്കാരൻ ആയിരുന്നെങ്കിൽ എന്ന്.. ഞാൻ ചെറുപ്പക്കാരൻ തന്നെയാണ് ഹേ....
ഞാൻ പറഞ്ഞു..
അമ്മു : നമ്മളിങ്ങനെ ഫോണിലൂടെ അല്ലെ സംസാരിക്കാറുള്ളു. വർഷം 3 ആയി. ഇതുവരെ നേരിൽ പോലും കണ്ടിട്ടില്ല. അപ്പൊ ഇങ്ങനെ ചിലതൊക്കെ മാറില്ലേ എന്റെ മഹിയേട്ടാ. പിന്നെ നിങ്ങളുടെ ചിന്താഗതി വച്ചു നോക്കിയാൽ മോനു 30 ഏഹ് പറയു.
💬 Comments
View all comments