0%

Chapter Title : ഓൺലൈൻ ആങ്ങള 4 [ഗില്ലി ബാല]

Author : Gilli Bala Read All Parts 8.7K

കൈകൾ വെച്ച് പതിയെ അടർത്തി മാറ്റി. അവൾ കണ്ണുകൾ വിടർത്തി എന്നെ നോക്കി. ആ മുഖത്ത് ഒരു വല്ലാത്ത തിളക്കം.

​ഞാൻ: "എടി... നീ ഇങ്ങനെ കെട്ടിപ്പിടിച്ചാ എന്റെ എല്ലൊടിയുമല്ലോ. ഇത്രയ്ക്ക് സ്നേഹമാണോ ഈ ഏട്ടനോട്?"

​അമ്മു: (ചുണ്ട് പിളർത്തി ചിരിച്ചുകൊണ്ട്) "പിന്നെ ഇല്ലാതിരിക്കുമോ? ഏട്ടൻ വരാൻ വേണ്ടി ഞാൻ എത്ര നേർച്ച നേർന്നതാ. ഇപ്പൊ കണ്ടില്ലേ, ഞാൻ ഉദ്ദേശിച്ച പോലെ തന്നെ ഏട്ടനെ എനിക്ക് കിട്ടി."

​ഞാൻ: (റൂമിന് ചുറ്റും കണ്ണോടിച്ചുകൊണ്ട്) "മുറിയൊക്കെ നീ ഉഷാറാക്കി വെച്ചിട്ടുണ്ടല്ലോ.

​അവൾ പതുക്കെ എന്റെ ബാഗിൽ പിടിച്ചു വലിച്ചു.

​അമ്മു: "ഏട്ടാ... ആ പെട്ടിയിലുള്ള സാധനങ്ങളൊക്കെ ഞാൻ നോക്കും കേട്ടോ. എനിക്ക് വേണ്ടി എന്തൊക്കെയാ ഏട്ടൻ വാങ്ങിയതെന്ന് അറിയാൻ എനിക്ക് ഒരു സമാധാനവുമില്ല."

​ഞാൻ: "അതൊക്കെ നോക്കാം. അതിനു മുൻപ് എനിക്ക് അല്പം സമാധാനം താ. നീ വീഡിയോ കോളിൽ കണ്ടതിനേക്കാൾ വലിയൊരു വായാടിയായല്ലോ നേരിട്ട് കണ്ടപ്പോൾ."

​അമ്മു: (ഇടുപ്പിൽ കൈ വെച്ച് കുണുങ്ങിക്കൊണ്ട്) "വായാടിയോ? എന്നെ അങ്ങനെ വിളിക്കണ്ട കേട്ടോ. ഏട്ടൻ വരുന്നത് ഓർത്ത് ഞാൻ ഇന്ന് രാവിലെ മുതൽ പണിയെടുക്കുകയാ. ഏട്ടന് ഇഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്."

​അവൾ എന്റെ തോളിൽ പതുക്കെ തട്ടി.

​അമ്മു: "മഹിയേട്ടാ... ഇപ്പോൾ നല്ല ചൂടുണ്ട്. ഏട്ടൻ പോയി നല്ലൊന്ന് കുളിച്ചിട്ട് വാ. ഫ്രഷ് ആയി വരുമ്പോഴേക്കും ഞാൻ ടേബിളിൽ എല്ലാം റെഡിയാക്കി വെക്കാം. ഭക്ഷണം ഒക്കെ കഴിച്ചിട്ട് നമുക്ക് ബാക്കി വിശേഷങ്ങൾ പറയാം. എന്നിട്ട് വേണം എനിക്ക് എന്റെ ഗിഫ്റ്റുകൾ ഓരോന്നായി കാണാൻ."

​അവൾ കണ്ണിറുക്കി ചിരിച്ചുകൊണ്ട് അടുക്കള ഭാഗത്തേക്ക്

💬 Comments

View all comments