Chapter Title : ഓൺലൈൻ ആങ്ങള 8 [ഗില്ലി ബാല]
അമ്മുവിന്റെ അരക്കെട്ടിൽ മുറുകിയിരുന്നു. അവരുടെ ചുണ്ടുകൾ ഇഞ്ചുകളുടെ വ്യത്യാസത്തിൽ അടുത്തു…അവർ ഒരു ചുംബനത്തിന്റെ വക്കിലേക്ക് എത്തിനിൽക്കുന്ന ആ നിമിഷമാണ്, അവിടത്തെ മ്യൂസിക്കിനേക്കാൾ ഉച്ചത്തിൽ ഒരു ബഹളം കേട്ടത്.
ഡാൻസ് ഫ്ലോറിലെ എല്ലാവരും ആ കാഴ്ച കണ്ട് വഴിമാറി കൊടുത്തു. അവിടേക്ക് ഇതാ രണ്ട് പേർ ഒഴുകി വരുന്നു—മഹേഷും ഹൻസിയും!
രണ്ടുപേരും നല്ല നിലയിലാണ്. കള്ള് കുടിച്ച് നാല് കാലിൽ എന്ന് പറഞ്ഞാൽ മതിയല്ലോ. മഹേഷ് ഹൻസിയുടെ കൈകളിൽ തൂങ്ങി ആവേശത്തോടെ ഡാൻസ് തുടങ്ങിക്കഴിഞ്ഞു.
ഹൻസിയാണെങ്കിൽ ബോധത്തിനും അബോധത്തിനും ഇടയിൽ കുഴഞ്ഞു മറിഞ്ഞ് മഹേഷിന്റെ തോളിൽ പിടിച്ച് ചുവടുവെക്കാൻ ശ്രമിക്കുകയാണ്.
അമ്മു ഇത് കണ്ടതും നെറ്റിയിൽ കൈ വെച്ചുപോയി. അജ്മലാകട്ടെ, തന്റെ മിണ്ടാപ്പൂച്ചയായ ഭാര്യയുടെ ഈ പുതിയ ഭാവം കണ്ട് അന്താളിച്ചു നിൽക്കുകയാണ്.
അമ്മു: "എന്റെ ദൈവമേ! മഹേഷേട്ടാ... ഇതെന്താ ഈ കാണിക്കുന്നത്? നിങ്ങൾ വീഴുമല്ലോ!"
അമ്മു ഓടിപ്പോയി മഹേഷിനെ താങ്ങിപ്പിടിച്ചു. അജ്മൽ വേഗം ചെന്ന് ഹൻസിയെ വട്ടം പിടിച്ചു. രണ്ടുപേരും നിൽക്കാൻ കഴിയാത്ത വിധം കുഴയുകയായിരുന്നു.
അമ്മു: (ദേഷ്യത്തോടെ) "എന്താ മഹേഷേട്ടാ ഇത്? എത്രയെണ്ണമാ വലിച്ചു കയറ്റിയത്? ഹൻസിയുടെ അവസ്ഥ നോക്കിയേ!"
മഹേഷ്: (കുഴഞ്ഞ ശബ്ദത്തിൽ പൊട്ടിച്ചിരിച്ചുകൊണ്ട്) "അമ്മൂ... അതൊരു ആവേശത്തിന് ഷോട്ട് അടിച്ചതാ. നീ വിചാരിക്കുന്നതുപോലെയല്ല, പത്തെണ്ണം കഴിഞ്ഞപ്പോഴാ ഞാൻ എണ്ണാൻ മറന്നുപോയത്. പിന്നെ ഈ ഹൻസി ഉണ്ടല്ലോ... ഇവൾ കാണുന്നതുപോലെയല്ല, ഇവൾ നല്ല ഒന്നാന്തരം കീറാണ്! ."
മഹേഷ് അത് പറഞ്ഞതും ഹൻസി കണ്ണുകൾ പകുതി അടച്ച് മഹേഷിന്റെ തോളിൽ പതുക്കെ ഒന്ന് തല്ലി.
ഹൻസി: "ഒന്ന്... ഒന്ന് പോ മഹേഷേട്ടാ... ചുമ്മ ഓരോന്ന്
💬 Comments
View all comments