0%

Chapter Title : ഓൺലൈൻ ആങ്ങള 8 [ഗില്ലി ബാല]

Author : Gilli Bala Read All Parts 6.6K

പോകാം വാ…””

അമ്മു മഹേഷിനെ വലിച്ചു കൊണ്ടുപോകുന്നു..

അജു ഹൻസിയെയും..

ലോബിയിലുള്ള വിദേശികളൊക്കെ ഈ കപ്പിൾസിന്റെ പ്രകടനം കണ്ട് അന്തംവിട്ടു നിൽക്കുകയാണ്.

എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് അവരെ ലിഫ്റ്റിൽ കയറ്റി മുകളിലെത്തിച്ചു.

​ലിഫ്റ്റിലെ ആ കണ്ണാടിയിൽ നോക്കി മഹേഷ് തന്റെ മുടി ശരിയാക്കാൻ നോക്കുകയാണ്.

"അമ്മൂ... എന്റെ കണ്ണുകൾക്ക് ഇതെന്താ ഒരു പവർ? ഞാൻ നോക്കുമ്പോൾ ഈ ലിഫ്റ്റ് ഇങ്ങനെ വട്ടം കറങ്ങുന്നത് എന്തിനാ?"

​അമ്മു ഒന്നും മിണ്ടിയില്ല, പകരം മഹേഷിന്റെ ചെവിയിൽ ഒന്ന് പിടിച്ചു തിരിച്ചു. മുറിയിൽ എത്തിയ ഉടനെ അമ്മു അവനെ ബെഡിലേക്ക് ഒരൊറ്റ തള്ളു വെച്ചു കൊടുത്തു.

​മഹേഷ്: (ബെഡിൽ കിടന്നുകൊണ്ട്) "ആഹാ... ഈ മെത്തയ്ക്ക് വല്ലാത്തൊരു സ്നേഹം. അമ്മൂ... ഞാൻ ശരിക്കും ഒരു പൈലറ്റാവാൻ ജനിക്കേണ്ടവനായിരുന്നു. ഈ ഫാൻ കറങ്ങുന്നത് കണ്ടോ... അത് വിമാനം പറക്കുന്നത് പോലെയാ... സുഹുർത്തുക്കളെ... നമ്മൾ ഇപ്പോൾ ഗോവയുടെ മുകളിൽ കൂടെ പറക്കുകയാണ്..."

​പറഞ്ഞു തീരുന്നതിന് മുൻപ് മഹേഷ് ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങി.

എങ്കിലും ഇടയ്ക്കിടെ "ഹൻസീ... ആ ഷോട്ട് ഒന്നൂടെ എടുത്താലോ?" എന്ന് അവൻ പിച്ചും പേയും പറയുന്നുണ്ടായിരുന്നു.

​അപ്പുറത്തെ മുറിയിൽ അജ്മൽ ഹൻസിയെ കിടത്താൻ പാടുപെടുന്നത് അമ്മുവിന് കേൾക്കാമായിരുന്നു. ഹൻസി അപ്പോഴും ഉറക്കെ ചിരിക്കുകയും പാട്ടുപാടുകയും ചെയ്യുന്നുണ്ട്.

​അമ്മു പതുക്കെ മഹേഷിന്റെ ചെരുപ്പും ഷർട്ടും ഊറ്റി അവനെ നേരെ കിടത്തി. അവൻ നല്ല ഉറക്കത്തിലായി എന്ന് ഉറപ്പുവരുത്തിയ ശേഷം,

അമ്മു തന്റെ വസ്ത്രമൊക്കെ ഒന്ന് ഒതുക്കി ശരിയാക്കി. ഹൻസിയുടെ അവസ്ഥ എന്താണെന്നും അജ്മലിന് എന്തെങ്കിലും സഹായം വേണോ എന്നും അറിയാൻ അമ്മു അവരുടെ ഫ്ലാറ്റിലേക്ക്

💬 Comments

View all comments