0%

Chapter Title : ഒന്നാം അങ്കം [Reloaded] [Master]

Author : Master Read All Parts 4.9K

തന്നെ വേണമായിരുന്നു.

“വേണ്ടേല്‍ പോണ്ട. ഞാന്‍ കെടക്കാന്‍ പോവാ” അങ്ങനെ പറഞ്ഞിട്ട് അവള്‍ എഴുന്നേറ്റ് മുറിയിലേക്ക് പോയി. പോകുന്ന പോക്കില്‍ അവള്‍ ഇടംകണ്ണിട്ട്‌ എന്നെ ഒന്ന് നോക്കാന്‍ മറന്നില്ല.

“കുരിശിന്റെ തെക്കേലെ ആന്റിയാണോ കുഞ്ഞമ്മേ” സ്വരം സാധാരണ മട്ടിലാക്കി ഞാന്‍ ചോദിച്ചു.

“ങാ..അവളെ ഒന്ന് കാണാന്‍ കൊറേ നാളായി ഞാന്‍ ആശിക്കുന്നു. ഞങ്ങള് തമ്മീ വല്യ കൂട്ടാ”

ഞാന്‍ മറുപടി നല്‍കിയില്ല. കുഞ്ഞമ്മ അവരെ കാണാന്‍ പോയെങ്കില്‍ എന്ന് ഞാനും തീവ്രമായി മോഹിച്ചു.

“ഞാന്‍ രണ്ടുമടല്‍ ഓല വെട്ടി ഇട്ടിട്ടുണ്ട്. അതൊന്നു ചീകണം. വീട്ടില്‍ ചൂലില്ല മോനെ. അവളെ കാണാന്‍ പോയാ പിന്നെ അത് നടക്കത്തില്ല” കുഞ്ഞമ്മ പറഞ്ഞു.

ഞാനെന്തോ പറയാന്‍ ശ്രമിച്ചെങ്കിലും വരണ്ട തൊണ്ടയില്‍ നിന്നും ശബ്ദം പുറത്തേക്ക് വന്നില്ല.

കുഞ്ഞമ്മ എഴുന്നേറ്റ് പോയി. അവര്‍ അടുക്കളയില്‍ കയറി ഒരു കത്തിയുമായി പിന്നിലേക്ക് ഇറങ്ങുന്നത് കണ്ടുകൊണ്ട് ഞാന്‍ മുന്‍വാതില്‍ അടച്ചുപൂട്ടി. പിന്നെ വീടിനു പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങി. ഓല ചീകാന്‍ കുഞ്ഞമ്മ പോകുന്നത് അവിടെ നിന്ന് ഞാന്‍ കണ്ടു. പറമ്പിന്റെ ഏറ്റവും പിന്നിലാണ് ചെറിയ തെങ്ങുള്ളത്. അവിടെ വലിയ രണ്ട് പച്ചോലകള്‍ കിടക്കുന്നത് ഞാന്‍ കണ്ടു. കുഞ്ഞമ്മയുടെ വീട്ടില്‍ വലിയ തെങ്ങുകളാണ് മൊത്തം. ഇത്രേം ഈര്‍ക്കില്‍ നീളമുള്ള ഓല അവയ്ക്കെങ്ങും തന്നെ ഇല്ല. അതാണ്‌ ചൂലുണ്ടാക്കാന്‍ കുഞ്ഞമ്മ ഓല വെട്ടിയത്. കുഞ്ഞമ്മ അവിടെ കൊരണ്ടി ഇട്ടിരുന്നപ്പോള്‍ ഞാന്‍ വീട് ചുറ്റി സൂസിയുടെ മുറിയുടെ ജനാലയ്ക്കല്‍ എത്തി. കട്ടിലില്‍ മലര്‍ന്നുകിടന്ന് ഏതോ മാസിക വായിക്കുകയായിരുന്നു അവള്‍. ആ കിടപ്പ് ഒരു കിടപ്പ് തന്നെയായിരുന്നു!

ചങ്കിടിപ്പോടെ ഞാനവളെ നോക്കി.

💬 Comments

View all comments