0%

Chapter Title : ഒന്നാം പാഠം 2 [Master]

Author : Master Read All Parts 23.7K

പറ്റി..ആന്റി എന്താ ഒന്നും മിണ്ടാത്തത്..”

ആന്റിയുടെ അടുത്തെത്തി ഞാന്‍ ചോദിച്ചു. ആന്റി പച്ചക്കറികള്‍ അരിയുകയായിരുന്നു. ആന്റി മിണ്ടാതെ തന്റെ ജോലി തുടര്‍ന്നു.

“ആന്റി..പറ..എന്ത് പറ്റി” ഞാന്‍ വീണ്ടും ചോദിച്ചു. ആന്റിയുടെ കണ്ണുകള്‍ നിറഞ്ഞ് കണ്ണുനീര്‍ കവിളിലൂടെ ഒഴുകുന്നത് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി. ആന്റി കരയുന്നു! ഞാന്‍ വല്ലാതായി. എന്താണ് കാര്യം എന്നെനിക്ക് മനസിലാകാത്തതാണ് എന്നെ ഏറെ വിഷമിപ്പിച്ചത്.

“എന്തിനാ ആന്റി കരയുന്നത്..എന്ത് പറ്റി? എന്നോട് പറ..” ഞാന്‍ പറഞ്ഞു.

ആന്റി ഇടതുകൈ പൊക്കി കണ്ണുകള്‍ തുടച്ചു. പക്ഷെ ആ കണ്ണുകള്‍ വീണ്ടും നിറഞ്ഞു തുളുമ്പുന്നത് ഞാന്‍ കണ്ടു.

“ആന്റി..കരയാതെ..” ഞാന്‍ എന്റെ കൈ നീട്ടി ആന്റിയുടെ കവിളുകള്‍ തുടയ്ക്കാന്‍ ഭാവിച്ചു.

“തൊടരുതെന്നെ..”

ആന്റി വല്ലാത്തൊരു ശക്തിയോടെ എന്റെ കൈ തട്ടിമാറ്റിക്കൊണ്ട് ചീറി. ഞാന്‍ ഞെട്ടിപ്പോയി ആ ഭാവമാറ്റം കണ്ടപ്പോള്‍. ഞാന്‍ ആകെ ഒന്നുമല്ലാതായത്‌ പോലെ എനിക്ക് തോന്നി; ഒപ്പം മനസ്സില്‍ ഭയവും കയറാന്‍ തുടങ്ങി.

“നീ കാരണം..നീ കാരണം...എന്റെ പാവം ചേട്ടനെ ഞാന്‍ ചതിച്ചു..പോ എന്റെ മുമ്പീന്ന്..കാണണ്ട എനിക്ക് നിന്നെ..”

ഉറക്കെ കരഞ്ഞുകൊണ്ട് ആന്റി പറഞ്ഞു. ഏങ്ങലടിച്ചുകൊണ്ട് ആന്റി മുഖം ഭിത്തിയില്‍ ചാരി നിന്നു. ആന്റി പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് എന്ത് വികാരമാണ് തോന്നിയത് എന്നറിയില്ല. മനസ് എനിക്ക് കൈമോശം വന്നത്പോലെ തോന്നി. അപ്പോള്‍ അതാണ് കാര്യം! ആന്റിക്ക് കുറ്റബോധം തോന്നിയിരിക്കുന്നു; അതും വെറും കുറ്റബോധമല്ല..കടുത്ത പശ്ചാത്താപത്തിലാണ് ആന്റി. എന്നോട് ആന്റിക്ക് തോന്നുന്ന വെറുപ്പ് എത്ര കാണുമെന്ന് ഊഹിക്കാന്‍ പോലും സാധ്യമല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അസഹ്യമായ ദുഖത്തോടെ ഞാന്‍ പുറത്തിറങ്ങി.

എന്റെ മനസ് തകര്‍ന്നു പോയിരുന്നു.

💬 Comments

View all comments