Chapter Title : ഒന്നുമറിയാതെ 3 [പേരില്ലാത്തവൻ]
: അവനിന്നു ലീവ് ആണ്. ചെറിയൊരു പനി.
മീനു : ഓഹ്..
ഞാൻ : അല്ല ഈ പുള്ളിക്കാരി എന്താ ഊമയാണോ? ഒന്നും സംസാരിക്കാത്തത്?
റീനു : ഞാൻ ഊമയൊന്നും അല്ല. ആവശ്യത്തിന് സംസാരിച്ചാൽ പോരെ ?
(അവളുടെ ദേഷ്യം കണ്ടപ്പോ ഞാനും മീനുവും അറിയാണ്ട് ചിരിച്ചു പോയി. പിന്നെ അവളുടെ കല്പിച്ചുള്ള നോട്ടം കണ്ടപ്പൊഴാ നിർത്തിയത്)
മീനു : താൻ എന്തിനാ ചിരിക്കുമ്പോളും സംസാരിക്കുമ്പോളും ഒക്കെ വായ കൈ കൊണ്ട് മറിക്കുന്നെ.
ഞാൻ : അത് വേറെ ഒന്നും അല്ല എനിക് ചെറുതായി പല്ല് പൊന്തിയത് കൊണ്ട് ഒരു മടി ?
മീനു : അതിനു പല്ല് പൊന്തിയത് പോലെ തോന്നുന്നില്ലല്ലോ പിന്നെ എന്തിനാ?
ഞാൻ : അത് അങ്ങനെ ശീലമായി. അത് പോട്ടെ ഇവൾക്ക് എന്തിനാ ഇത്ര ജാട ?
റീനു : എനിക് ജാട ഒന്നും ഇല്ല.
(എന്നും പറഞ്ഞു എന്തോ മേടിക്കാൻ ഉണ്ടെന്നും പറഞ്ഞു അടുത്തുള്ള കടയിൽ പോയി)
മീനു : അവളെ കാണുമ്പോ എല്ലാരും ജാട എന്ന് പറയുന്നത് അവൾക്ക് ഇഷ്ടമല്ല. ആളൊരു പാവം ആണ്. താൻ ഇന്നലെ മെസ്സേജ് അയച്ച കാര്യമൊക്കെ എന്നോട് പറഞ്ഞു ?
ഞാൻ : അത് പിന്നെ ചുമ്മാ ഒരു രസം ?
മീനു : നടക്കട്ടെ നടക്കട്ടെ ?
ഇത്രെയും സംസാരിച്ചതിലൂടെ മീനാക്ഷിയും ആയി നല്ലൊരു സൗഹൃദം ഉണ്ടായി. അമൽ നു ചേരുന്ന പെണ്ണാണെന്ന് തോന്നി. പാവം ഒരു കൊച്ചാണ്. എന്റെ റീനു മാത്രം എന്താവോ ദൈവമേ ഇങ്ങനെ ആയി പോയെ.
പിന്നെ
💬 Comments
View all comments