Chapter Title : ഒന്നുമറിയാതെ [പേരില്ലാത്തവൻ]
നല്ലൊരു സ്വപനം നഷ്ടമായ സ്ഥിതിക്കും എഴുന്നേൽക്കാൻ തന്നെ തീരുമാനിച്ചു.
ഞാൻ : സുപ്രഭാതം ലീലാമ്മേ...
ഞാൻ കളിയാക്കി വിളിക്കുന്നതാ ലീലാമ്മേ ന്നു. അമ്മയുടെ ശെരിക്കും ഉള്ള പേര് ലീല എന്നാണ്. അച്ഛൻ സുനിൽ. ഗൾഫിൽ ആണ്. ഒരു അവതാരം കൂടി ഉണ്ട് എന്റെ കുടുംബത്തിൽ വേറാരും അല്ല എന്റെ അനിയത്തി - ശ്രീലക്ഷ്മി എന്ന ലച്ചു.
അമ്മ :പൊയ്ക്കോണം രാവിലെ എഴുന്നേറ്റു.. അവന്റെ ഒരു ലീലാമ്മ. അവിടെ പുറത്തു നിന്റെ ഉറ്റമിത്രം വന്നു ഇരുപ്പിണ്ട്. പോയി റെഡി ആയി ക്ലാസ്സ് ലേക്ക് ചെല്ല്
ഞാൻ : ഓ അവൻ നേരത്തെ വന്നോ. അപ്പൊ ഇന്നെന്തായാലും എനിക്കും കൂടി ഉള്ള ഭക്ഷണം അവൻ കാലിയാക്കിയിട്ടുണ്ടാവും.
അമ്മ : വേഗം വന്നാൽ രണ്ടു ദോശ തരാം... ഇല്ലേൽ അതും തെരില്ല പറഞ്ഞേക്കാം
എന്നും പറഞ്ഞു അമ്മ പോയി. ആൾ ചുമ്മാ പറയുന്നതാ ഇവിടുന്നു വയറുനിറയെ കഴിപ്പിക്കാതെ പുറത്തിറക്കില്ല.
പിന്നെ ആ പുറത്തിരിക്കുന്നവനാണ് എന്റെ എല്ലാ കാര്യത്തിനും കൂട്ടുനിൽക്കുന്നവനും എന്നിക് വരുന്ന അടി ഒക്കെ കൊള്ളുന്നതും. പേര് അമൽ.
പത്താം ക്ലാസ്സ് ൽ ഒരുമിച്ചായിരുന്നെങ്കിലും ഉറ്റ സുഹൃത്തുക്കളായതു +1 കേറിയപ്പോഴാണ് എന്നാലും ഞങ്ങൾ ക്കു നല്ല ആത്മബന്ധം ആണ്. അവന്റെ വീട്ടിൽ എനിക്കും എന്റെ വീട്ടിൽ അവനും ഭയങ്കര സ്വാതന്ത്ര്യം ആണ്.
അമൽ : ഒന്ന് വേഗം ഇറങ്ങി വാടാ പോത്തേ. ക്ലാസ്സ് തുടങ്ങിയിട്ട് ഇപ്പൊ 15 മിനിറ്റ് കഴിഞ്ഞു.
ഞാൻ :ദാ വരുന്നു.
ഇപ്പൊ ഞങ്ങൾ +1ൽ തന്നെ ആണ്.3 മാസം ആയി. ഭയങ്കര ബോറടിയാണ് ക്ലാസ്സ് പിന്നെ കോമേഴ്സ്
💬 Comments
View all comments