ഊരാക്കുടുക്ക് 01 [അർജ്ജുൻ ദേവ്]
📝 Ongoing
👁 213711 views ❤ 906 likes 💬 190 comments
ഊരാക്കുടുക്ക് 01
Oorakudukku Part 1 | Author : Arjun Dev
""..കാര്യങ്ങളങ്ങനാണേൽ പിന്നെ നമുക്ക് മോളെ വിളിയ്ക്കാമല്ലേ..??"""_ തിരിഞ്ഞും മറിഞ്ഞുമിരുന്ന് ഓരോരുത്തരോടും വർത്താനം പറയുന്നതിനിടയിൽ സമയംകണ്ടെത്തി വേണുവങ്കിൾ സദസ്സിലെല്ലാവരോടുമായി ചോദ്യമിട്ടതിന്,
""..പിന്നെന്താ.. അതല്ലേലും മോളെക്കാണാൻ തന്നാണല്ലോ ഞങ്ങളുവന്നത്..!!"""_ എന്നായിരുന്നു വല്യച്ഛൻറെ മറുപടി.. എന്നിട്ടെന്തോ വലിയ തമാശപറഞ്ഞമട്ടിൽ അട്ടഹസിച്ചു ചിരിയ്ക്കുകയും ചെയ്തു.. പിന്നെ പറയണോ മാണിക്കോത്ത് തറവാടുമുഴുവൻ ആ ചിരിയിൽ പങ്കുചേർന്നു.. എന്തു തേങ്ങ കേട്ടിട്ടാണോയെന്തോ..??!!
""..ഭദ്രേ.. നീയെന്നാ മോളെ വിളിച്ചോ..!!"""_ വല്യച്ഛൻപറഞ്ഞ കോമഡിയുടെ ബാക്കിപത്രമായി അവശേഷിച്ചചിരി മുഖത്തുനിന്നും മായ്ക്കാതെതന്നെ വേണുവങ്കിൾ പിന്നിലായിനിന്ന ഭാര്യയോടുപറഞ്ഞു.. അവരപ്പോൾത്തന്നെ അതിനു തലകുലുക്കിക്കൊണ്ടകത്തേയ്ക്കു നടക്കുകയുംചെയ്തു.. പിറകേ രണ്ടു പെണ്ണുങ്ങളുംകൂടി...
അപ്പോഴാണടുത്തിരുന്ന ജൂണ എന്റടുത്തേയ്ക്കായി തലചെരിച്ചത്...
""..എടാ.. സത്യത്തിലെനിയ്ക്കേ അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ; ഒരു പെണ്ണുകാണൽ ചടങ്ങിനെനന്തിനാടാ ഇത്രേമാൾക്കാർ..??"""_ എനിയ്ക്കു വീട്ടീന്നു പുറപ്പെട്ടപ്പോഴേ തോന്നിയസംശയം ജൂണയ്ക്കപ്പോഴാണു തോന്നിയിട്ടുണ്ടാവുക.. ചുറ്റുമിരുന്നവരെ കണ്ണോടിച്ചുകൊണ്ട് അതെന്നെ തോണ്ടിയവൾ ചോദിച്ചപ്പോൾ ആകെക്കൊണ്ട് പൊളിഞ്ഞുനിന്ന ഞാൻ,
""..കാശിൻറെ കഴ
💬 Comments
View all comments