0%

Chapter Title : ഊരാക്കുടുക്ക് 02 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 831

ഭ്രാന്തായീ പറയുന്നേ..??  നിന്റെ ഉള്ള ബോധംകൂടി പോയോ..??"""_ കണ്ണുംമിഴിച്ചിരുന്നവൾ ചോദിച്ചതിന്,

“”...ഭ്രാന്തോ..??  ഇതിലെന്തു ഭ്രാന്ത്..?? എനിയ്ക്കിപ്പോൾ ഏറ്റവുമാവശ്യമായി വേണ്ടത് സമയമാണ്.. അതിനീ കല്യാണത്തിന് സമ്മതിയ്ക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല.. അല്ലേൽ നീ പറ... ഇതിൽനിന്നും രക്ഷപെടാനൊരു വഴി നീതന്നെ പറ...

നീ പറയുമ്പോലെ ഇനിയെന്തേലുമൊക്കെ കാണിച്ച് ഇതു മുടക്കിയെന്ന് തന്നെ വിചാരിക്ക്;  അതോടെയീ പ്രശ്നം എന്നെന്നേയ്ക്കുമായി അവസാനിയ്ക്കോ..?? അങ്ങനെ തോന്നുന്നുണ്ടോ നിനക്ക്..? ? അവരുടനേ  അടുത്തതും കൊണ്ടുവരും.. അപ്പോൾ പിന്നെന്തു ചെയ്യും..?? വീണ്ടും മുടക്കുമോ..?? അങ്ങനെ എത്രവരെ പോകും..??  ഇങ്ങനെയോരോ കല്യാണം മുടങ്ങി കൊണ്ടിരിയ്ക്കുമ്പോൾ അവർക്കു ഡൗട്ട് തോന്നില്ലേ..?? അങ്ങനെ പിടിച്ചുകഴിഞ്ഞാൽ പിന്നെന്താ സംഭവിയ്ക്കുന്നതെന്ന് ഞാൻ പറയേണ്ടല്ലോ.. അതുകൊണ്ട് എന്റെ പെണ്ണിനെയങ്ങനെ കൊലയ്ക്കു കൊടുക്കാനെനിയ്ക്കു മനസ്സില്ല..!!”””_  മട്ടിലും ഭാവത്തിലും ഒരു വ്യതിയാനവും വരുത്താതെതന്നെ അത്രയുംപറയുമ്പോൾ വണ്ടി ഓഫീസ് ബിൽഡിങ്ങിന്റെ ഗേറ്റുകടന്നിരുന്നു...

“”...ഞാൻ നോക്കീട്ട് ഏറ്റവും ബെറ്റർ ഓപ്ഷൻ ഇതായിരിയ്ക്കും.. ഈ കല്യാണത്തിന് സമ്മതിയ്ക്കുക.. അതോടെ പിന്നെ വേറെ കല്യാണാലോചനകൾ വരുമെന്ന് പേടിയ്ക്കുകേംവേണ്ട.. അതു മുടക്കാനിട്ട് കഷ്ടപ്പെടുകേംവേണ്ട.. മാത്രവുമല്ല,  പല്ലവിയ്ക്കെപ്പോഴാണോ കൂടെവരാനുള്ള സാഹചര്യമൊക്കുന്നത് അപ്പോളവളേയുംകൊണ്ട് നാടുവിടേം ചെയ്യാം..!!”””_ വളരെ നിസാരമെന്നോണം ഞാൻ കൂട്ടിച്ചേർത്തപ്പോൾ ജൂണ ഇടയ്ക്കുകയറി... അപ്പോഴേയ്ക്കും വണ്ടി ഞാൻ ഓഫീസിന്റെ മുന്നിൽ കിതച്ചു നിന്നിരുന്നു...

""...എടാ ഇതു നീ കരുതുമ്പോലെ അത്ര നിസ്സാരമല്ല... ഒരരിശം വന്നിട്ട് കിണറ്റിൽ ചാടിയാൽ പിന്നെ ഏഴരിശംവന്നൂന്നു വെച്ചാലും തിരികെക്കയറാൻ പറ്റണമെന്നില്ല... അതുകൊണ്ട് ഒരു തീരുമാനമെടുക്കുമ്പോൾ അതാലോചിച്ചു വേണമെടുക്കാൻ... സംഭവമിത് കല്യാണമാണ്,  അതു നീ വിചാരിക്കുന്നതുപോലെ കുട്ടിക്കളിയൊന്നുമല്ല... ഒരു കുരുക്ക് വീണുകഴിഞ്ഞാൽ പിന്നത് അങ്ങനെയിങ്ങനെയൊന്നും പൊട്ടിച്ചുമാറ്റാൻ പറ്റണമെന്നുമില്ല... അതുകൊണ്ടിതൊരു  ഊരാക്കുടുക്കായി നിന്റെ ജീവിതകാലം മുഴുവൻ കൂടെക്കൊണ്ടു നടക്കാൻ ഞാൻ സമ്മതിയ്ക്കുകേമില്ല..!!"""_  പറഞ്ഞുകൊണ്ടവൾ ഡോറ് തള്ളിത്തുറന്നു പുറത്തിറങ്ങി സെക്യൂരിറ്റിയേയും കടന്ന് ആൽഫാഗ്രൂപ്പ്സെന്ന് പച്ചയിൽ വെള്ള അക്ഷരത്തിലെഴുതി ബോർഡ് സ്ഥാപിച്ചിരുന്ന ബിൽഡിങ്ങിന്റെ എൻട്രൻസിലേയ്ക്കു കയറി...

ഉടനെ ചാടിപ്പുറത്തിറങ്ങിയ ഞാൻ വണ്ടിയുടെ കീ സെക്യൂരിറ്റിയുടെ കയ്യിൽകൊടുത്തിട്ട് അവളുടെ പിന്നാലേയോടുകയായിരുന്നു.. കൂട്ടത്തിൽ,

“”…എന്നാരുപറഞ്ഞു..??  നീ സമ്മതിയ്ക്കും.! നീയെന്റെ കൂടെനിൽക്കും.! ഈ കല്യാണം നമ്മൾ നടത്തുകേം ചെയ്യും.! എനിയ്ക്കുവേണ്ടി... എനിക്കുവേണ്ടി നീയിതു ചെയ്യും..!!”””_  എന്നുകൂടി വിളിച്ചുപറയുമ്പോൾ പലതും തീരുമാനിച്ചുറപ്പിച്ച ഭാവമായിരുന്നു എനിയ്ക്ക്...

...തുടരും.!

💬 Comments

View all comments