Chapter Title : ഊരാകുടുക്ക് [കാളിയൻ]
ഈസ് നട്ട്സ് .. പെട്ടെന്ന് എനിക്ക് എന്റെ അനിയത്തിയെയാണ് ഓർമ വന്നത്. അവൾക്കാണിങ്ങനെ ഒരു അവസ്ഥ വന്നതെങ്കിൽ. ഇതാരുടെയോ കളിയാണ്. ഇത് ചെയ്തത് ആരെന്ന് കണ്ടുപിടിക്കണം. എന്റെ ഉള്ളിൽ നിന്ന് ആരോ വിളിച്ച് പറയും പോലെ തോന്നി. ഞാനാ വീഡിയോ സേവ് ചെയ്തു. സംഗതി ചീപ്പ് ആണെങ്കിലും ഇത് കണ്ടുപിടിക്കണമെങ്കിൽ ആ വീഡിയോ നന്നായി അനലൈസ് ചെയ്യണം. സൈറ്റിൽ നിന്ന് പോയാൽ അത് പറ്റില്ല.
വീഡിയോ മൊബൈലിൽ സേവ് ചെയ്ത് ഞാനത് പലതവണ കണ്ടു. അതിൽ നിന്ന് കുറച്ച് കാര്യങ്ങൾ എനിക്ക് പിടികിട്ടി. എന്നിലെ ഷെർലക് ഹോംസ് ഉണർന്നു.
1. ഈ വീഡിയോ നേത്രയുടെ അറിവോടെ ഉള്ളതല്ല.
2. പ്രസ്തുത വീഡിയോ അവളുടെ വീട്ടിലെ പുറത്തുള്ള കുളിമുറിയാണ്. പഴയ ആ കുളിമുറി എനിക്ക് സുപരിചിതമാണ്. അവൾ സാധാരണ അറ്റാച്ച് ടാണ് ഉപയോഗിക്കാറ്. ഇത് കൂടുതലും അവളുടെ അച്ഛനും അപ്പുപ്പനുമൊക്കെയാണ് ഉപയോഗിക്കാറ്.
3. വീഡിയോയുടെ തുടക്കവും ഒടുക്കവുമില്ല. കട്ട് ചെയ്ത് മാറ്റിയിരിക്കുന്നു. ചെയ്തവൻ വെറും ലോക്കലല്ല. ചിലപ്പോൾ തന്നെ പിന്തുടരാൻ സാധ്യതയുള്ള തെളിവ് നശിപ്പിക്കാൻ വേണ്ടിയാകുമോ കട്ട് ചെയ്തത് ? അതിനർത്ഥം ഈ വീഡിയോയിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നിരിക്കുമോ....???
4. വീഡിയോയിൽ ഒരു വിധ ഷേക്കുമില്ല. ഫ്രയിം മുഴുവൻ ആ കുളിമുറിയാണ്. ആരോ ക്യാമറ സ്ഥാപിച്ചതാണ്. അല്ലെങ്കിൽ തന്നെ പട്ടാപകൽ ആർക്കാണ് വലിഞ്ഞ് കേറി കുളിസീൻ പിടിക്കാൻ സാധിക്കുന്നത്. പകൽ! പകലാകുമോ ...? ഒരു പക്ഷേ രാത്രി ആയി കൂടെ . ബൾബിന്റെ മഞ്ഞപ്രകാശം മാത്രമാണുള്ളത്. പകലായാലും ലൈറ്റിടാമല്ലോ..?
5. ഒളിക്യാമറയാവാം അതാവുമ്പോൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ ഒളിപ്പിക്കാമല്ലോ. ഇനി ഒരു പക്ഷേ അത്...! അത് അവിടെ തന്നെ കാണുമെങ്കിലോ...??
ഞാൻ കട്ടിലിൽ നിന്ന് ചാടി എണീറ്റു. കാരണം അവിടെ വേറെയും ഉരുപടികൾ ഉണ്ട്. നേത്ര അവളുടെ അമ്മ പിന്നെ എന്റെ ഇഷിത ..... ! മൈ ഗോഡ്.....! കാണും ചിലപ്പോൾ ആ ക്യാം ഇപ്പോഴും അവിടെ തന്നെ കാണും. ചിലപ്പോ അത് വച്ചവൻ അവളുടെ അപ്പുപ്പന്റെ സീനെടുക്കാൻ വച്ചതാവും . പറയാൻ പറ്റൂലെ അതാണ് കാലം. അതിനിടയിൽ ബോണസായി ഇവളുടെ
💬 Comments
View all comments