Chapter Title : ഊരാകുടുക്ക് [കാളിയൻ]
വീണു.
പിറ്റേന്ന് ഉറക്കം ഉണർന്നതും എല്ലാം മറന്നിരുന്നു. രാവിലെ അമ്മ ചായ തന്ന സമയത്ത് രാത്രീലെ ബഹളം പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത്. ഉള്ളിലേ ആവേശം വീണ്ടും കൊളുത്തി. എന്റെ ഏരിയയിൽ വന്ന് ഒളിക്യാമറ വയ്ക്കാൻ നീ ആരടാ .... ചൂടു ചായ ചാരായം പോലെ ഒറ്റവലിക്ക് മോന്തി ഞാൻ മുണ്ട് മടക്കി കുത്തി. ഇനി ഒരു നിമിഷം പോലും പാഴാക്കരുത്.കണ്ടുപിടിച്ചേ തീരൂ..പിന്നെ ഒന്നും നോക്കീല്ല റാക്കിൽ നിന്ന് പ്ലേറ്റ് വലിച്ചൂരി മുന്നിലേക്ക് നീട്ടി.
അമ്മാ പുട്ട്.........
പോയ് പല്ല് തേച്ചിട്ട് വാടാ പട്ടീ.....!
ഹായ് നല്ല ആട്ട് ......!
കോൾഗേറ്റ് വലിച്ച് കീറി അതിന്റെ അവസാനത്തെ ആത്മാവും ബ്രഷിലേക്ക് ആവാഹിച്ചശേഷം ഞാൻ നേത്രേടെ വീടൊന്ന് നന്നായിട്ട് സ്കാൻ ചെയ്തു. ഇച്ചിരി റിച്ച് സെറ്റപ്പാ . അതിന്റെ പവറുമുണ്ട് അവർക്ക്. ഞാൻ മൈൻഡ് ചെയ്യാൻ പോവാറില്ല. പിന്നെ ഇഷിത വന്നതിന് ശേഷമാണ് മൈൻ ഡ് ചെയ്യാൻ തുടങ്ങിയത്. ഇഷിത നേത്രയുടെ വകയിലെ ഒരു കസിനാണ്.
അനിയൻ ഇഷാന് വെക്കേഷനായപ്പൊ വന്നതാണ് അവർ ഇവിടെ. അതിന് ശേഷം ഇവിടെയാണ് താമസം. ഇഷിത ഡിഗ്രി ലാസ്റ്റ ഇയറാണ് ഇഷാൻ 12 ലും . നേത്രയെ പോലെ അല്ല ഇഷിത .പാവമാണ്. ഒടുക്കത്തെ ഗ്ലാമറും. പക്ഷെ അതിന്റെ ഗമയൊന്നുമില്ല. എന്നോട് ഇങ്ങോട്ട് വന്നാണ് സംസാരിക്കുന്നത്. എനിക്കൊരു ക്രഷുണ്ട്. ഏത്....
ആഹ്.... ഇന്നലത്തെ കള്ളന്റെ കേസ് എന്തായാ എന്തോ..... ഇനി എല്ലാം പ്ലാൻ ചെയ്ത വേണം നീങ്ങാൻ . ഇന്നലത്തെ പോലെ എടുത്ത് ചാടരുത്.
ആരെ സംശയിക്കണം ? അതാണ് ആദ്യ ചോദ്യം. പറഞ്ഞ്
💬 Comments
View all comments