0%

Chapter Title : ഊർമിള എന്റെ ടീച്ചറമ്മ 3 [ആദി 007]

Author : ആദി 007 Read All Parts 1.3K

പിടിച്ചു നേരെ തന്റെ ഫ്ലാറ്റിലേക്ക് പോയി.ഫ്ലാറ്റിൽ ചെന്നപാടെ ബാഗുകൾ നാനാ ഭാഗത്തും ഇട്ട ശേഷം കട്ടിലിൽ ഒറ്റ മറിച്ചിൽ.കണ്ണും പൂട്ടി ഒരു ഉറക്കം .
യാത്രയുടെ ക്ഷീണം അവനെ കാര്യമായി തന്നെ ബാധിച്ചു.അന്നൊരു ദിവസം ലീവാണ് അതുകൊണ്ട് എത്ര നേരം വേണമെങ്കിലും ഉറങ്ങാം.

ആശാൻ നല്ലൊരു ഉറക്കം അങ്ങ് ഉറങ്ങി.നേരം ഉച്ചയാവാറായപ്പോഴാണ് കക്ഷി ഉണർന്നത്.ഫോൺ എടുത്ത് നോക്കിയപ്പോ സമയം 11:30 കഴിഞ്ഞു.ഫോണിൽ ഏതോ നമ്പറിൽ നിന്നും മിസ്സ്ഡ് കോൾ കിടക്കുന്നുണ്ട്.അൻവറിനു തിരിച്ചു വിളിക്കാൻ തോന്നിയില്ല.ഒരു സിഗററ്റ് എടുത്തു പുകച്ചു നേരെ ബാത്റൂമിലേക്ക് പോയി.പല്ല് തേച്ചു കുളിച്ചു ഫ്രഷായി വന്നു.

വന്നപാടെ വാങ്ങിച്ചു കൊണ്ട് വന്ന ആഹാരം എടുത്ത് കഴിച്ചു.മനസ്സിൽ ആകെ ഒരു മിടിപ്പ് ജോലിയും അതിന്റെ ടെൻഷനും ഓർത്തിട്ട് അൻവർ ഒരു സിഗരറ്റ് എടുത്ത് പുകച്ചുക്കൊണ്ട് ബാൽക്കണിയിൽ നിന്നു താഴേക്ക് നോക്കി.

റോഡിൽ വാഹനങ്ങളുടെയും ആളുകളുടെയും തിരക്ക്.ബഹളം ആകെ കോലാഹലം.അൻവറിന്റെ മനസ്സ് ആകെ മരവിച്ചു.എന്തോ ഒന്ന് മിസ്സ് ചെയ്യുന്ന ഫീലിംഗ്.അയാൾ ഒരു ദീർഘ നിശ്വാസം എടുത്തു.പെട്ടന്ന് ഫോൺ ബെല്ലടിച്ചു.പോയി നോക്കിയപ്പോൾ നേരത്തെ മിസ്സ്കോൾ വന്ന അതേ നമ്പർ.

"ഇതാരപ്പാ.ഓഫീസിനു വെല്ലോം ആണൊ "

"ഹലോ"
അൻവർ മനസില്ല മനസോടെ ഫോൺ എടുത്തു.

"ഹലോ അൻവർ സാറാണോ "
ഒരു സ്ത്രീ ശബ്‌ദം

"അതേ.ആരാ സംസാരിക്കുന്നെ..?"

"മനസിലായില്ലേ ..?"

'ആരാവും ഇത് .നല്ല പരിചയം ഉള്ള ശബ്‌ദം '
അൻവർ ഒന്ന് ആലോചിച്ചു
പെട്ടന്നവന് ആളെ പിടികിട്ടി

"ശ്രീജ ചേച്ചിയാണോ ..?"
സംശയത്തോടെ അൻവർ

"മം മറന്നില്ല.എല്ലേ ..?"
ശ്രീജ ചിരിച്ചുക്കൊണ്ട് പറഞ്ഞു

"എന്റെ പൊന്നെ.സർപ്രൈസ് ആണ് കേട്ടോ

💬 Comments

View all comments