0%

Chapter Title : ഓഫീസില്‍ [Master]

Author : Master Read All Parts 2.6K
കേട്ടോ” ഉള്ളിലേക്ക് വന്ന സവിത എന്റെ തൊട്ടടുത്തെത്തി പരാതി പറഞ്ഞു. “പയ്യനല്ലേ. കാണാന്‍ കൊള്ളാവുന്ന പെണ്ണിനെ കണ്ടാല്‍ നോക്കിപ്പോകും. വിട്ടുകള” ഞാന്‍ ചിരിച്ചു. “നല്ല ബെസ്റ്റ് ബോസ്; ഹും” അവളെന്റെ കൈയില്‍ നുള്ളിയിട്ട് പൊയ്ക്കളഞ്ഞു. ഒരു തരിപ്പ്; ദേഹമാസകലം. അവളെന്നെ തൊട്ടിരിക്കുന്നു; ആദ്യമായി. “ഞാന്‍ കണ്ടു” കോഫി കൊണ്ടുവന്നപ്പോള്‍ ഓഫീസ് ബോയ്‌ കള്ളഭാവത്തോടെ പറഞ്ഞു. “എന്തോന്ന്?” “നുള്ളുന്നത്”
“എടാ പുല്ലേ, നിന്നെപ്പറ്റി അവള്‍ പരാതി പറഞ്ഞു. ഞാന്‍ വിട്ടുകളയാന്‍ പറഞ്ഞതിന്റെ ദേഷ്യത്തിന് ചെയ്തതാ. നിന്റെയീ ആക്രാന്തം പിടിച്ച നോട്ടം ശരിയല്ല കേട്ടോ” ഒരു നിമിഷം അവന്‍ ചമ്മലോടെ നിന്നു. പിന്നെ രഹസ്യം പറയുന്നതുപോലെ ഇങ്ങനെ പറഞ്ഞു: “സാറെ സവിതമാം ഹാപ്പിയല്ല” “എന്ന് പറഞ്ഞാല്‍?” “ഭര്‍ത്താവിന്റെ സ്വഭാവം മാമിന് ഇഷ്ടമല്ല” എനിക്കുണ്ടായ സന്തോഷം! പക്ഷെ ഞാനത് പുറമേ കാട്ടിയില്ല. “എന്ന് നിന്നോടാരു പറഞ്ഞു?” “മാം തന്നെ. ഞാന്‍ സൂത്രത്തില്‍ ഓരോന്ന് ചോദിക്കും. സാറിനെ വല്യ ഇഷ്ടമാ. സാറ് വിചാരിച്ചാ...” അവന്‍ തല ചൊറിഞ്ഞു. “ഇറങ്ങിപ്പോടാ ചൂലേ. ബ്ലഡി സ്റ്റുപിഡ്” ഞാന്‍ ചീറി. “ഹും ഭഗവാന്‍ അല്ലേലും എറിയാന്‍ അറിയുന്നവന് കൊഴി കൊടുക്കില്ലല്ലോ” പറഞ്ഞിട്ട് അവനിറങ്ങിപ്പോയി. അടുത്ത ദിവസം പുതിയ ഒരു കോണ്ട്രാക്റ്റ് ടൈപ്പ് ചെയ്യാന്‍ ഞാന്‍ സവിതയെ ഏല്‍പ്പിച്ചു; പഴയ ഒരു പ്രിന്റൌട്ട് എടുത്ത് അതില്‍ ചില തിരുത്തലുകള്‍ വരുത്തിയത്. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ ഉള്ളിലെത്തി, പേപ്പറുമായി. “യെസ്” ഞാന്‍ തലയുയര്‍ത്തി. “ഇതെന്താ എഴുതിയേക്കുന്നെ..മനസ്സിലായില്ല” എനിക്കെതിരെ നിന്നിരുന്ന അവള്‍ പേപ്പര്‍ എന്റെ മുന്‍പിലേക്ക് വച്ചിട്ട് അതിന്മേല്‍ വിരലമര്‍ത്തിക്കൊണ്ട് ചോദിച്ചു. അതുചെയ്യാന്‍ അവള്‍ക്ക് കുനിയണമായിരുന്നു. അവള്‍ കുനിഞ്ഞു. കുനിഞ്ഞപ്പോള്‍ സാറ്റിന്‍

💬 Comments

View all comments