Chapter Title : ഓഫീസിലെ കളി
ഒരു കമ്പനിയില്‍ മാനേജരാണ്; വന്‍ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്. പക്ഷെ കാണാന്‍ ഒരു ചന്തവുമില്ല. കറുത്ത് മെലിഞ്ഞ് ഉയരം കൂടിയ ഒരു ബുദ്ധിജീവി ലക്ഷണമുള്ള വളരെ സൌമ്യനായ ഒരു ചെറുപ്പക്കാരന്‍. തനി തണുപ്പന്‍. ദേവി സ്വര്‍ണ്ണ നിറമുള്ള വെളുത്ത് തുടുത്ത പെണ്ണായിരുന്നു എങ്കില്‍, അവളുടെ ഭര്‍ത്താവ് അവള്‍ക്ക് കണ്ണ് കിട്ടാതിരിക്കാന്‍ ഒപ്പമുള്ള ഒരു കോലം ആണെന്നെ ആര്‍ക്കും തോന്നുമായിരുന്നുള്ളൂ.
വളരെ അയഞ്ഞ ശരീരം മൊത്തം മറയ്ക്കുന്ന ചുരിദാറുകള്‍ ആണ് അവള്‍ ഓഫീസില്‍ ധരിച്ചു വന്നിരുന്നത്. അവളുടെ ജോലിയില്‍ അധികവും ഞാനുമായി ബന്ധപ്പെട്ടു കിടന്നിരുന്നതിനാല്‍ വേഗത്തില്‍ എന്നോട് അവള്‍ അടുത്തു. വീട്ടിലെയും നാട്ടിലെയും വിശേഷങ്ങള്‍ ഒക്കെ ഞാനുമായി പങ്കുവയ്ക്കും. പണക്കാരനായ ഭര്‍ത്താവിനെ അവളുടെ അച്ഛന്റെ ഇഷ്ടപ്രകാരം ആണത്രേ അവള്‍ കെട്ടിയത്. അവളുടെ താല്‍പര്യത്തിന് വീട്ടില്‍ പരിഗണന ഒന്നും ഉണ്ടായിരുന്നില്ല. അവള്‍ക്ക് അങ്ങനെ വലിയ സ്വപ്നങ്ങളും ഉണ്ടായിരുന്നില്ല. ഗ്രാമത്തില്‍ നിന്നും നേരെ മഹാനഗരത്തിലേക്ക് വന്ന അവള്‍ ആകെ പുതിയൊരു ലോകത്ത് വന്നു പിറന്നു വീണ കുട്ടിയെപ്പോലെ ആയിരുന്നു. അവളുടെ സാമീപ്യവും സംസാരവും ഒക്കെ എനിക്ക് പുതിയ ഒരു ഉത്സാഹം നല്‍കി. പക്ഷെ ആത്മാര്‍ഥമായി പറയുകയാണ്, എനിക്ക് അവളോട് തെറ്റായി യാതൊരു ചിന്തയും തോന്നിയിരുന്നില്ല; അന്ന് വരെ; എന്റെ മനസില്‍ അവള്‍ ആധി കയറ്റിയ ആ ദിവസം വരെ.
അന്ന് ദേവി എത്തിയത് വേഷവിധാനത്തില്‍ വലിയ ഒരു മാറ്റത്തോടെ ആണ്. അതുവരെ അയഞ്ഞ ദേഹം മൊത്തം മൂടുന്ന ചുരിദാറുകള്‍ ധരിച്ചിരുന്ന അവള്‍ അന്ന് ഒരു ഇറുകിയ, ശരീരവടിവ് കൃത്യമായി പ്രദര്‍ശിപ്പിക്കുന്ന കടും ചുവപ്പ് നിറമുള്ള ചുരിദാര്‍ ധരിച്ചാണ് വന്നത്. അവള്‍ രാവിലെ
💬 Comments
View all comments