Chapter Title : ഓപ്പൺ റിലേഷൻ 🥰 3 [Farzana]
മാറി നിന്ന് പോയി ഒരു നിമിഷം...
ശ്രുതിയും വർഷയും, നടന്നു പോണേ കണ്ടാൽ തന്നെ ഒന്ന് എല്ലാവരും പേടിക്കും..
അവിടെ മൊത്തം രുമർ ഉണ്ടായി " കീരിയും പാമ്പും, ദേ അടേം ചക്കരേം ആയെന്ന് ". അത് കാട്ടു തീ പോലെ പടർന്നു..
ഞങ്ങൾ വരുന്നത് കണ്ട് മെസ്സിൽ ആകെ ഒരു പ്രഷർ പോലെ അവിടെ ഉള്ളവർക്ക് തോന്നി...
ചേച്ചിമാർ : എടി അതു നോക്കിയേ ശ്രുതിയും, വർഷയും.. എന്റമ്മോളെ ഇവർ പട്ടാളം വരുന്നപോലെ ആണ് ട്ടോ
ഇതൊന്നും മൈൻഡ് ആകാതെ ഞങ്ങൾ ചിരിച്ചും കളിച്ചും ഇരുന്നു... ഫുഡ് കഴിച്ചു..
ഞങ്ങൾ മെസ്സിൽ നിന്ന് പോണ കണ്ടപ്പോൾ, അവിടത്തെ സീനിയർ ചേച്ചിമാർ
സീനിയർ ചേച്ചിമാർ : ഇവർ ഫസ്റ്റ് ഇയർ ആയല്ലേ ഉള്ളു, എന്ത് ഗുണ്ടകൾ ആടി.. ചെന്ന് പൊട്ടിക്കാൻ തോന്നും...
വേറെ ചേച്ചി : ചെല്ല്, ആ വർഷയും, ജീനയും, ശ്രുതിയും നമ്മളെ പെട്ടിയിൽ ആകും..
ഞാൻ നോക്കുമ്പോൾ വർഷ ശ്രുതിയെ കെട്ടിപിടിച്ചു നടക്കുന്നു.. അവർ ഫിറ്റ്നസ് നെ പറ്റി സംസാരിക്കുന്നു..
വർഷ : അലീന, നീ ഇവരുടെ കൂടെ കിടന്നോ.. 🤭
ഞാൻ : അലീന മിക്കവാറും ജീനയുടെയും, ഗോപികയുടെയും കട്ട ഫ്രണ്ട് ആവും🤭🤭🤭.
അലീന : അതിന് ഞങ്ങൾ ആൾറെഡി കട്ട ഫ്രണ്ട്സ് ആണ് 🤭🤭.
ശ്രുതി : ആടി ഇപ്പൊ നമ്മളെ ഒന്നും വേണ്ട അവൾക്കു..
അലീന : പോടി കൊരങ്ങി 🤭🤭...
അങ്ങനെ ഞാനും വർഷയും, ശ്രുതിയും റൂമിൽ കേറി ഡോർ അടച്ചു..
വർഷ : നിങ്ങൾ പൊളി ആട്ടോ..
💬 Comments
View all comments