Chapter Title : ഒരേ ഒരു ആങ്ങള? 4 [Arjun]
:അമ്മുവാ ഏട്ടാ. ഏട്ടൻ ഇവിടെ എന്തെടുക്കാ?
ചേട്ടൻ :നീ എന്താ ഇവിടെ. ഇങ്ങോട്ട് ഒന്നും വരണ്ട. ഇവിടങ്ങനെ ആരും വന്നു നിക്കാറില്ല. പ്രത്യേകിച്ച് പെൺകുട്ടികൾ.
ഞാൻ :അത് പിന്നെ അവിടെ ഇരുന്ന് bore അടിച്ചപ്പോ ചുമ്മ നിങ്ങടെ school ഒക്കെ ഒന്ന് കാണാനായിട്ട് ഇറങ്ങിയതാ.
അപ്പളാ ചേട്ടൻ ഇങ്ങോട്ട് വരുന്നത് കണ്ടേ.
ചേട്ടൻ :നീ എന്നിട്ട് എന്റെ പുറകെ പോന്നതാണ്. ഞാൻ കണ്ടില്ലല്ലോ.
ഞാൻ :അത് പിന്നെ ചേട്ടന്റെ ഫ്രണ്ട്‌സ് നെ കണ്ടപ്പോ അടുത്തേക്ക് വരാൻ ഒരു പേടി.
ചേട്ടൻ :അവന്മാർ പാവാ.എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ് അവർ.
ഞാൻ :മ്മ്മ്... പാവത്തരം എല്ലാം ഞാൻ കണ്ടു. അവരുടെ മാത്രം അല്ല ചേട്ടന്റെയും.
ചേട്ടൻ :എന്ത് കണ്ടു ന്ന്?
ഞാൻ :അതൊക്കെ ഞാൻ വീട്ടിൽ പറഞ്ഞോളാം. (ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു ) ചേട്ടൻ അപ്പൊ അറിഞ്ഞാൽ മതി.
അവൻ അപ്പൊ തന്നെ എന്റെ അടുത്തേക്ക് വന്നു എന്റെ കയ്യിൽ പിടിച്ചു.
ചേട്ടൻ :ഡീ ചതിക്കല്ലേ. കുടിച്ച കാര്യം അല്ലെ നീ പറയുന്നേ. അത് എനിക്ക് മനസ്സിലായി.
വീട്ടിൽ അമ്മയ്ക്ക് മാത്രേ ഈ കാര്യം അറിയൂ. അച്ഛൻ അറിഞ്ഞ അന്ന് തീരും.
ഞാൻ :ചേട്ടനെ ഞാൻ ചതിക്കുമോ. ചേട്ടൻ എന്റെ ബെസ്റ്റി അല്ലെ.
ചേട്ടൻ എന്റെ കൈ വിട്ടു സ്വന്തം നെഞ്ചിൽ ഒന്ന് കൈ വച്ചു.
ചേട്ടൻ :ഹാവൂ... വെറുതെ പേടിപ്പിച്ചു നീ. കുടിച്ചത് അങ്ങ് ഇറങ്ങി.
നിനക്ക് കുഴപ്പം ഇല്ലങ്കിൽ കുപ്പിയിൽ കുറച്ചൂടെ ഉണ്ട്. ഞാൻ കുറച്ചു കുടിച്ചോട്ടെ?
ഞാൻ:ചേട്ടാ, കൂടുതൽ ആകണ്ട. എന്നേം കൊണ്ട്
💬 Comments
View all comments