0%

Chapter Title : ഒരേയൊരാൾ 3 [ഹരി]

Author : Kambikathakal Read All Parts 509

"നീ കുഞ്ഞായിരിക്കുമ്പൊ നിന്നെ ഞാന്‍ കുറെ കൊണ്ടുനടന്നിട്ടുണ്ട്. നിന്നെ കുളിപ്പിക്കുന്നത്, ചോറുതരുന്നത്... അങ്ങനെ കുറേ ഞാന്‍ ചെയ്തിരുന്നു. ഞാനും അന്ന് തീരെ ചെറുതാ... അഞ്ചാറ് വയസ്സൊക്കെയുള്ളപ്പൊ നിന്നെ എടുത്ത് നടക്കുന്ന എന്നെ നമ്മുടെ അമ്മ കളിയാക്കുമായിരുന്നു, ഞാന്‍ വില്ലുപോലെ നടുവളച്ച് നിൽക്കുന്ന കാണുമ്പോ... പിന്നെ നടത്തമൊക്കെ ഞണ്ടിന്റെ പോലെയാണെന്നാ പറയാറ്... "

രാജി അതും പറഞ്ഞ് പൊട്ടിച്ചിരിച്ചു. ജ്യോതിയിലും ഒരു പുഞ്ചിരി വിടർന്നു. ജ്യോതി എത്ര ശ്രമിച്ചിട്ടും അതൊന്നും പക്ഷേ ഓർത്തെടുക്കാൻ കഴിയുന്നില്ലായിരുന്നു. തനിക്ക് പോലും അറിയാത്തൊരു തന്നെ രാജിക്കറിയാമെന്ന് അപ്പോള്‍ അവൾ മനസ്സിലാക്കി.

" അന്നൊക്കെ നീ എന്റെ അടുത്തൂന്ന് മാറില്ലായിരുന്നു. പിന്നെ, നീ വളർന്നു. അതോടെ എന്നെ കണ്ണില്‍ കണ്ടുടാതായി."

രാജി ഒരു നെടുവീര്‍പ്പിട്ടു.

"എന്റെ കുഞ്ഞായിരുന്നു നീ. എന്റെ സ്വന്തം കുഞ്ഞൻ!!"

ആ വാക്കുകള്‍ ജ്യോതിയുടെ ഏതോ ഉള്ളറകളിൽ പ്രതിധ്വനിച്ചു. രാജിയുടെ കണ്ണുകളിലെ അനുകമ്പയുടെ അർത്ഥം അന്നേരമാണ് അവൾക്ക് വ്യക്തമായത്... അമ്മ...! ഒരു അമ്മയുടെ സ്നേഹമാണ് രാജി തനിക്ക് നേരെ നീട്ടുന്നത്. ഇത്രനാളും താന്‍ അറിഞ്ഞോ അറിയാതെയോ തട്ടികളഞ്ഞതും ആ സ്നേഹത്തിനേയാണ്. ചേച്ചിയല്ല... അവൾ തനിക്ക് അമ്മ തന്നെയാണെന്ന് അന്നേരം അവൾക്ക് തോന്നിപ്പോയി. ജ്യോതിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു. അവളതറിഞ്ഞില്ല. പറഞ്ഞറിയിക്കാനാവാത്ത ഒരു നിർവൃതിയുടെ പുഞ്ചിരിയും അന്നേരം അവളുടെ മുഖത്തുണ്ടായിരുന്നു. അതും അവളറിഞ്ഞിരുന്നില്ല. പക്ഷേ രാജി അതറിയുന്നുണ്ടായിരുന്നു. അവൾ ജ്യോതിയുടെ മുഖം കൈക്കുമ്പിളില്‍ കോരിയെടുത്ത് അവളുടെ നെറുകയില്‍ ഒരുമ്മ വച്ചു. ജ്യോതിയുടെ സീമന്തരേഖയിൽ രാജിയുടെ ചുണ്ടില്‍ നിന്നുള്ള ചുവന്ന ചായം പടർന്നു. ശരീരത്തിലെ എല്ലാ നാഡീഞരമ്പുകളും പേശികളും തളർന്ന പോലെ ജ്യോതി

💬 Comments

View all comments